മോനുണ്ടായ സമയത്ത് മൂന്ന് ദിവസമേ ജീവിക്കുള്ളൂവെന്ന് പറഞ്ഞു, എന്നാൽ 12 വർഷം ജീവിച്ചു- സബിറ്റ ജോർജ്

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സബിറ്റ ജോർജ്ജ്. പരമ്പരയിൽ ലളിത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ സബിറ്റയുടെ അഭിമുഖമാണ് വൈറലാവുന്നത്.

ഡിഫറൻലി ഏബിൾഡായൊരു മകൻ എനിക്കുണ്ടായിരുന്നു. അവനെ നോക്കുന്നതിന്റെ ആ സ്ട്രഗിളിലൂടെ കടന്നുപോയ ആളാണ് ഞാൻ. അങ്ങനെയുള്ള കുട്ടികളുടെ അമ്മമാരെയും കെയർ ടേക്കറോടുമൊക്കെ സംസാരിക്കാറുണ്ട്. എന്റെ മോനൊരു പോരാളിയായിരുന്നു. മോനുണ്ടായ സമയത്ത് അവൻ മൂന്ന് ദിവസമേ ജീവിക്കുള്ളൂ എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. 12 വർഷം അവൻ ജീവിച്ചു. പറഞ്ഞവരെയെല്ലാം അവൻ തോൽപ്പിച്ചു. അതെനിക്ക് വലിയൊരു ഇൻസ്പിരേഷനാണ്. ചേച്ചിയെക്കൊണ്ട് പറ്റുമോ, ബുദ്ധിമുട്ടായിരിക്കുമോ എന്ന് എന്തെങ്കിലും കാര്യത്തിൽ എന്നോട് ചോദിച്ചാൽ ഞാനത് പ്രൂവ് ചെയ്ത് കാണിക്കും. അതെനിക്ക് കിട്ടിയത് മാക്‌സിൽ നിന്നാണ്.

ചക്കപ്പഴത്തിൽ വന്നതോടെയാണ് കരിയറിൽ കുറേ കാര്യങ്ങൾ പഠിച്ചത്. ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. മകളെ പിരിഞ്ഞ് നിൽക്കേണ്ടി വന്നു എന്നത് ശരിയാണ്, പേഴ്‌സണൽ ലൈഫിൽ ചില കാര്യങ്ങൾ കോംപ്രമൈസ് ചെയ്താൽ മാത്രമേ നമുക്ക് ചിലതൊക്കെ കിട്ടൂ.

ചക്കപ്പഴത്തിലെ സഹതാരങ്ങളെല്ലാമായി അടുത്ത ബന്ധമുണ്ട് തനിക്കെന്നും സബീറ്റ പറഞ്ഞിരുന്നു. പൈങ്കിളിയെ ഞാൻ മാത്രമേ പിങ്കി എന്ന് വിളിക്കാറുള്ളൂ. എന്നെ സ്വന്തം മരുമോളായാണ് അമ്മ കാണുന്നത്. ലൊക്കേഷനിൽ ഇരിക്കുമ്പോൾ എടീ പോയി എനിക്ക് ഒരു ഗ്ലാസ് നാരങ്ങ വെള്ളം എടുത്ത് വന്നേ എന്നൊക്കെ പറയും. ഞാൻ തന്നെ പോയെടുക്കണോ എന്ന് ചോദിച്ചാൽ വേണം, അതല്ലേ നിന്നോട് പറഞ്ഞതെന്നായിരിക്കും തിരിച്ച് ചോദിക്കുക. മല്ലിക സുകുമാരന് ജോലിയോടുള്ള പാഷൻ കണ്ട് പഠിക്കേണ്ടതാണെന്നും സബീറ്റ പറഞ്ഞിരുന്നു.