ചിത്രം നോക്കി സ്വയംഭോഗം, നട്ടെല്ലുള്ളവരെ പോലെ പെരുമാറണം, തുറന്നടിച്ച് സാധിക

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്. ഇപ്പോഴിതാ തനിക്ക് അശ്ലീല കമന്റുകൾ ചെയ്യുന്നവർക്കും അനാവശ്യ മെസേജുകൾ അയക്കുന്നവർക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘നിങ്ങൾ എന്റെ ചിത്രം നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ, എനിക്കതിൽ ഒന്നും ചെയ്യാനില്ല. പക്ഷെ നിങ്ങൾ അനാവശ്യ കമന്റിടുകയോ എന്റെ ഇൻബോക്‌സിലേക്ക് വേണ്ടാത്തത് അയക്കുകയും ചെയ്താൽ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാൻ വൈകില്ല. നട്ടെല്ലുള്ളവരെ പോലെ പെരുമാറണം. നിങ്ങൾക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കിൽ ആയിക്കോളൂ. അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്.

കമന്റ് ചെയ്യാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച്‌ വിമർശിക്കുകയും ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. നിങ്ങളും ജനിച്ചത് ഒരു സ്ത്രീയ്ക്കാണ്. അതിനാൽ ബഹുമാനിക്കാൻ പഠിക്കുക. ഞാൻ ഫോളേവേഴ്‌സിന് കൂട്ടാനല്ല ഇവിടെ നിൽക്കുന്നത്. എണ്ണത്തേക്കാൾ നിലവാരത്തിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്.’ സാധിക പറഞ്ഞു.

നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തുന്നത്. ഇത്തരക്കാരെ വെളിച്ചത്ത് കൊണ്ടു വരണമെന്നും നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണമെന്നും പലരും അഭിപ്രായപ്പെട്ടു.