ചുവന്ന വസ്ത്രത്തിൽ സുന്ദരിയായി സാനിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ.ബാലതാരമായി തിളങ്ങിയ നടി പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.കൈ നിറയെ ചിത്രങ്ങളാണ്.ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും സാനിയ തിളങ്ങി നിന്നു. എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വിമർശനമാണ് ഉയരുന്നത്. അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വിമർശകരും പറയുന്നത്.

ഇപ്പോളിതാ ചുവന്ന വസ്ത്രത്തിലുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.സുഹൃത്തും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ ജിക്സൻ ഫ്രാൻസിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങിയതിൻറെ ചിത്രങ്ങളാണിത്.പ്രിയ വാരിയർ, അനാർക്കലി മരക്കാർ, എന്നിങ്ങനെ നിരവധി പേരാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.വിവാഹ ദിവസം ഒരേ പോലുള്ള വസ്ത്രത്തിലാണ് സാനിയയും പ്രിയയും പ്രത്യക്ഷപ്പെട്ടത്. …

നായികയായി തിളങ്ങിയത് ക്വീൻ ആണെങ്കിലും ക്യാമറയ്ക്ക് മുന്നിൽ എത്തിയത് ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ്.നടി ഇഷാ തൽവാറിന്റെ കുട്ടിക്കാലമായിരുന്നു സാനിയ അവതരിപ്പിച്ചത്. ഓഡീഷനിലൂടെയാണ് ആ സിനിമയിൽ അവസരം ലഭിക്കുന്നത്.സൂ​​​പ്പ​ർ​ ​ഡാ​ൻ​​​സ​ർ,​​ഡി​ ​ഫോ​ർ​ ​ഡാ​ൻ​​​സ് ​തു​​​ട​​​ങ്ങി​യ​ ​ഡാ​ൻ​​​സ് ​റി​​​യാ​​​ലി​​​റ്റി​ ​ഷോ​​​ക​​​ളി​ൽ​ ​പ​​​ങ്കെ​​​ടു​​​ത്ത​ ​ശേ​​​ഷ​​​മാ​​​ണ് ​ ക്വീനിലേയ്ക്ക് അവസരം ലഭിക്കുന്നത്.