ഇടുക്കിയില്‍ അഞ്ച് വയസുകാരന് ക്രൂരമര്‍ദ്ദനം; തലയോട്ടിക്ക് പൊട്ടലേറ്റു

ഇടുക്കിയില്‍ അഞ്ച് വയസ്സുകാരന് ക്രൂരമര്‍ദ്ദനം. തലയോട്ടിക്ക് പൊട്ടലേല്‍ക്കുകകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഇടുക്കിയില്‍ ഉണ്ടപ്ലാവ് എന്ന സ്ഥലത്ത് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് ക്രൂരമായ മര്‍ദനമേറ്റത്. കുട്ടിയുടെ പിതൃസഹോദരനാണ് ക്രൂരമായി പരുക്കേല്‍പ്പിച്ചതെന്നാണ് പറയുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം

പരുക്കേറ്റ് ഗുരുതര നിലയിലായ കുട്ടിയെ തൊടുപുഴ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതാാണ് വിവരം. വീണ് പരുക്കേറ്റതെന്ന് പറഞ്ഞാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സത്യം പറയുകയായിരുന്നു.