നാളെ മരിക്കുമെന്ന തോന്നൽ, കൂടെ നിന്ന് ശക്തി പകർന്നത് സീമ ചേച്ചി

കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.കഴിഞ്ഞ ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.

ഈ രോഗം വരുന്ന സമയത്ത് എനിക്ക് സീമ ചേച്ചിയെയും സീമ ചേച്ചിക്ക് എന്നെയും അറിയില്ലായിരുന്നുവെന്നാണ് ശരണ്യ പറയുന്നത്. നേരിട്ട് അറിയില്ലെങ്കിലും ഫോണിൽ എന്നെ വിളിക്കുമായിരുന്നു. അങ്ങനെയാണ് ഞങ്ങൾക്കിടയിലെ ആ ബന്ധം വളരുന്നത്. നാളെ മരിക്കുമെന്ന ചിന്തയൊക്കെ ആ സമയത്ത് മനസ്സിൽ വന്നിരുന്നു. രോഗമുക്തയായ ശേഷവും ശസ്ത്രക്രിയ വേണ്ടി വന്നു. വർഷങ്ങളോളം നീണ്ട ശസ്ത്രക്രിയകളായിരുന്നു. ഒടുവിൽ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റുവെന്നും ശരണ്യ അത്ഭുതത്തോടെ പറയുന്നു.

ഒൻപതാമത്തെ ശസ്ത്രക്രിയയുടെ സമയം വന്നപ്പോൾ ഞങ്ങൾ തളർന്നുപോയി. അപ്പോൾ പത്ത് പൈസ കയ്യിൽ എടുക്കാൻ ഇല്ലെന്നതായിരുന്നു പ്രധാന കാരണം. ഒരു പാട് വാതിലുകളിൽ സഹായവുമായി മുട്ടിയെങ്കിലും ആരും സഹായിക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെയാണ് ആദ്യമായി സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വരുന്നതെന്ന് സീമ ജീ നായരും പറയുന്നു,. അങ്ങനെ സാമൂഹ്യമാധ്യമത്തിൽ ശരണ്യയുടെ വിഷയം അവതരിപ്പിച്ചു. ശരണ്യയെ സ്നേഹിക്കുന്ന ലോകത്തെ എല്ലാ മലയാളികളും സഹായിച്ചുതുടങ്ങി. ചികിത്സ പൂർത്തിയായി കഴിഞ്ഞപ്പോൾ വീടെന്ന സ്വപ്നമായി. ഇപ്പോൾ അതും പൂർത്തിയായി. വലിയ സന്തോഷമാണ് ഇപ്പോൾ തോന്നുന്നതെന്നും ശരണ്യ പറയുനനു്.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാമ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.