മാഹിയിൽ സ്കൂട്ടറിൽ ലോറി ഇടിച്ച് പരിക്കേറ്റ യാത്രക്കാരി മരിച്ചു

മാഹി പാലം ജംഗ്‌ഷനിൽ ലോറി ഇടിച്ച് വീണ് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ യാണ് അപകടം. തലശ്ശേരി എരഞ്ഞോളി ചോനടത്തെ  ദേവി നിവാസിൽ വത്സൻ, ശോഭ, ദമ്പതികളുടെ മകൾ ദിൽന( 40)  യാണ്.

വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. മാഹി ചൂടിക്കൊട്ടയിലെ പ്രവാസിയായ ഷാജിയുടെ ഭാര്യയാണ് ദിൽന -ഗ്രാഫിക് ഡിെസൈനറായ യുവതി ജോലി കഴിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തിനിരയായത്. ദേവനന്ദ്, തപൻ ദേവ് എന്നിവർ മക്കളാണ്. ദിലീഷ്, ദീക്ഷിത് സഹോദരങ്ങളാണ് ന്യൂമാഹി പോലിസ് ഇൻക്വസ്റ്റ് നടത്തി.