ആഡംബര വാച്ചുകളുമായെത്തിയ ഷാരൂഖ് ഖാനെ എയർപോർട്ടിൽ കസ്റ്റംസ് തടഞ്ഞുവച്ചു

മുംബൈ. നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഷാരൂഖ് ഖാന്റെയും ഒപ്പം ഉണ്ടായിരുന്നവരുടെയും കൈവശം ഉണ്ടായിരുന്ന ആഡംബര വാച്ചുകളാണ് പ്രശ്‌നത്തിന് കാരണം. വാച്ചുകളുടെ കസ്റ്റംസ് തുരുവ നല്‍കാത്തതാണ് പ്രശ്‌നത്തിന് കാരണം. പിന്നീട് .83 ലക്ഷം രൂപ കസ്റ്റംസ് തീരുവ അടച്ച ശേഷമാണ് നടനെ വിട്ടയച്ചത്.

സ്വകാര്യ ജെറ്റിലാണ് ഷാരൂഖ് മുബൈയിലെത്തിയത്. അദ്ദേഹം ഷാര്‍ജയിലെ പരിപാടികള്‍ക്ക് ശേഷം മടങ്ങിവരുമ്പോഴായിരുന്നു സംഭവം. കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി ഷാരൂഖ് ഖാനെയും മാനേജരേയും വിട്ടയച്ചെങ്കിലും ബോഡി ഗാഡിനെയും കൂടെ ഉണ്ടായിരുന്നവരെയും പുലര്‍ച്ചെ വരെ തടഞ്ഞുവെച്ചു.

ഇവരുടെ ബാഗില്‍ നിന്നും 18 ലക്ഷം വില മതിക്കുന്ന വാച്ചുകള്‍ കണ്ടെത്തിയതാണ് പരിശോധനയ്ക്ക് കാരണം. ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുക്കുകയും അവര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്ത ശേഷമാണ് നടന്‍ തിരിച്ചെത്തിയത്.