ഇതാണ് ഞങ്ങളുടെ രാജകുമാരൻ, മകനെ ആരാധകർക്ക് പരിചയപ്പെടുത്തി ഷംന കാസിം

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയും ഷംന കാസിമും വിവാഹിതയായത് അടുത്തിടെയാണ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. സിനിമകളുമായി തിരക്കിലായിരുന്ന സമയത്തായിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല. ഒക്ടോബറിലായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു

ഗർഭകാലം മുതലുള്ള വിശേഷങ്ങളെല്ലാം ഷംന സോഷ്യൽമീഡിയ വഴി പങ്കിടാറുണ്ടായിരുന്നു. പ്രസവത്തിന്റെ വീഡിയോയും മകന്റെ ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ വിശേഷങ്ങളുമെല്ലാം ഷംന പങ്കുവെച്ചിരുന്നു.പക്ഷെ അവയിൽ നിന്നെല്ലാം മകന്റെ മുഖം മറച്ചിരുന്നു ഷംന. മകന്റെ മുഖം വെളിപ്പെടുത്താത്തതിന്റെ പേരിൽ‌ ആർക്കും ഒന്നും തോന്നരുതെന്നും ആളുകൾ കരുതും സെലിബ്രിറ്റിയുടെ ബേബി ആയതുകൊണ്ടാണ് റിവീൽ ചെയ്യാത്തതെന്ന് എന്നാൽ അങ്ങനെ ഒന്നുമില്ല. 40 ദിവസം കഴിഞ്ഞതിനുശേഷം കുഞ്ഞിനെ കാണിക്കാം എന്നാണ് വിചാരിക്കുന്നതെന്നുമാണ് ഷംന പറഞ്ഞത്.

ഇപ്പോഴിത മാതൃദിനത്തിൽ മകന്റെ മുഖം റിവീൽ ചെയ്തുകൊണ്ടുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ഷംന കാസിം. ഞങ്ങളുടെ രാജകുമാരൻ എന്ന് കുറിച്ചുകൊണ്ടാണ് ഷംന കാസിം ഭർത്താവ് ഷാനിദിനൊപ്പം കുഞ്ഞിനെ എടുത്ത് നിൽക്കുന്ന ചിത്രം പങ്കുവെച്ചത്. ഹംദാൻ എന്ന പേര് എഴുതിയ വസ്ത്രമാണ് കുഞ്ഞിനെ ഷംന ധരിപ്പിച്ചിരുന്നത്.

കുഞ്ഞിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. കുഞ്ഞ് മാത്രമല്ല അമ്മയും അച്ഛനുമെല്ലാം ചേർന്നപ്പോൾ ക്യൂട്ട് കുടുംബമായെന്നാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ചിലർ കമന്റ് ചെയ്തത്. നാൽപ്പത് കഴിഞ്ഞപ്പോൾ വാക്ക് തന്നപോലെ കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവെച്ചതിന് ഷംനയെ ആരാധകർ പ്രശംസിച്ചു.