15ലക്ഷം രൂപക്ക് സൗത്ത് ഇന്ത്യൻ ബാങ്ക് ഈടാക്കിയത് അരകോടി പലിശ, ഷീബയുടെ മരണത്തിന് പിന്നിൽ

ഇടുക്കിയിൽ ജപ്തി നടപടിയേ തുടർന്ന് പെട്രോൾ ഒഴിച്ച് മരണപ്പെട്ട ഷീബയുടെ ലോണിന്റെ വിശദാംശങ്ങൾ വരുമ്പോൾ സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതികൂട്ടിൽ. 63 ലക്ഷം രൂപക്കായിരുന്നു ജപ്തി. എന്നാൽ ലോൺ തുക 25 ലക്ഷം മാത്രം ആയിരുന്നു. ഇത് 10 ലക്ഷവും പലിശയും തിരിച്ചടച്ച് 15 ലക്ഷം രൂപയേ വരെ 2018ൽ ഉണ്ടായിരുന്നുള്ളു. തുടർന്ന് പലിശയും കൂട്ടുപലിശയും കൂട്ടി 15 ലക്ഷം രൂപ 63 ലക്ഷം ആകുകയായിരുന്നു.

അതായത് 25 ലക്ഷം ലോണിനു 55 ലക്ഷം രൂപയോളം പലിശ തന്നെ ബാങ്ക് വസൂലാക്കി. മറ്റൊന്ന് ആത്മഹത്യ ചെയ്ത ഷീബയുടെ പേരിൽ ആയിരുന്നു വീടും മറ്റും. എന്നാൽ ലോൺ ഉണ്ടായിരുന്നത് മറ്റൊരാളുടെ പേരിലും ആയിരുന്നു., ഈ കേസ് നിലനില്ക്കെയാണ്‌ മരിച്ച ഷീബയുടെ വീട് ജപ്തി ചെയ്യാൻ എത്തിയതും ഉദ്യോഗസ്ഥർക്ക് മുന്നിൽ വയ്ച്ച് തന്നെ ഷീബ തീപിടിച്ച് മരിച്ചതും..

വീഡിയോ കാണാം