കോവിഡിനെതിരെ പൊരുതാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ എക്‌സര്‍സൈസുമായി ഷിനു ശ്യാമളൻ

ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നർത്തകിയും എഴുത്തുകാരിയുമൊക്കെയായി ശ്രദ്ധ നേടിയയാളാണ് ഡോ. ഷിനു ശ്യാമളന്‍. അടുത്തിടെ മോഡലിംഗിലും അവർ ഒരു കൈ നോക്കിയിരുന്നു. സ്വപ്നസുന്ദരി എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ വോകിഡ് വാക്സിൻ സ്വീകരിക്കുന്ന ഫോട്ടോ ഷിനു ശ്യാമളൻ പങ്കുവെച്ചിരുന്നു

കോവിഡിനെ നേരിടാൻ ഫലപ്രദമായ വ്യായാമവും പ്രതിരോധവും പങ്കുവയ്ക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. വ്യായാമവും, നല്ല ഭക്ഷണവും, കുത്തിവെപ്പും കൊണ്ട് നമുക്ക് പ്രതിരോധിക്കാമെന്ന് ഡോ. ഷിനു പറയുന്നത്. ആറു മിനിറ്റോളം നീളുന്ന വിഡിയോയിലൂടെ സിമ്പിള്‍ എക്‌സര്‍സൈസുകളും ഷിനു പരിചയപ്പെടുത്തുന്നുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ എക്‌സര്‍സൈസ് ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെയാണ് ഡോ. ഷിനു പങ്കുവയ്ക്കുന്നത്.