ഒരു കുഞ്ഞിനെ കൂടി ജനിപ്പിക്കാമായിരുന്നില്ലെ എന്ന് അച്ഛനോടും അമ്മയോടും ചോദിക്കാറുണ്ട്, ശിവാനി മേനോൻ

ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ മനം കവർന്ന കൊച്ചു മിടുക്കിയാണ് ശിവാനി. ചെറിയ വായിൽ വലിയ വർത്തമാനം പറയുന്ന കിലുക്കാം പെട്ടി പെണ്ണ് എന്നാണ് ശിവാനിയെ വിശേഷിപ്പിക്കാറ് .ചെറുപ്പത്തിൽ തന്നെ ഉപ്പുമുളകിലും എത്തിയ താരം പ്രേക്ഷകർക്ക് മുൻപിൽ തന്നെയാണ് വളർന്നു വലുതായത്. ഇപ്പോൾ എരിവും പുളിയും എന്നപരമ്പരയിലാണ് താരം അഭിനയിക്കുന്നത്.

തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് ശിവാനി.മീനയുടെയും ആനന്ദിന്റെയും ഏക മകളാണ് ശിവ. പഠനത്തിലും കലയിലും, സ്പോർട്സിലും ഒരേ പോലെ മികവ് പുലർത്തുന്ന ശിവയെ ചെറുപ്പം മുതൽ ഈ മേഖലയിൽ നിർത്തുന്നത് ഇവരാണ്. ഒരു വീഡിയോയിലൂടെയാണ് ശിവാനി എന്ന കൊച്ചുമിടുക്കിയെ കേരളം നെഞ്ചേറ്റുന്നത്. കാക്കയുടെയും കുറുക്കന്റെയും കഥപറഞ്ഞെത്തിയ ശിവാനി, പിന്നീട് മുതുകാടിന്റെ സ്റ്റേജ് ഷോകളിലും, കിലുക്കം പെട്ടിയിലൂടെയും അഭിനയ രംഗത്തേക്ക് ചുവട് വച്ചത്.

ഇപ്പോളിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശിവാനി. അച്ഛനും അമ്മയ്ക്കും ഏകമകളായി ജീവിക്കുന്നതിനെ പറ്റിയും അഭിനയ ജീവിതത്തെ കുറിച്ചുമൊക്കെ ശിവാനി തുറന്ന് പറഞ്ഞിരുന്നു. വീട്ടിലെ ഒറ്റ കുട്ടിയായതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ ആണെന്നായിരുന്നു ശിവാനിയോട് ചോദിച്ചത്.

എന്റെ ജീവിതത്തിൽ എല്ലാം ഫിഫ്റ്റി ഫിഫ്റ്റിയാണ്. ഞാൻ അമ്മയുടെ വീട്ടിലാണ് നിൽക്കുന്നത്. അതൊരു ജോയിന്റ് ഫാമിലിയാണ്. എട്ട് പേരുണ്ട് അവിടെ. വീട്ടിൽ കസിൻ സിസ്റ്ററും ബ്രദറും ഉണ്ട്. അതുകൊണ്ട് ഒരിക്കലും ഒറ്റക്കുട്ടിയാണെന്ന തോന്നൽ അവർ തരില്ല. പക്ഷേ എന്റെ വീട്ടിലേക്ക് വരുമ്പോൾ ഞാൻ ഒറ്റക്കുട്ടിയാണ്. അതിന്റെ ദോഷം എന്ന് പറയുകയാണെങ്കിൽ, സ്വന്തം രക്തത്തിനൊപ്പം കാര്യങ്ങൾ ചെയ്യാൻ തോന്നില്ലേ. അങ്ങനൊരു സാഹചര്യത്തിൽ നമുക്ക് പറയാൻ ആളുണ്ടാവില്ല. പക്ഷേ എന്റെ ഏറ്റവും നല്ല സുഹൃത്ത് അമ്മയാണ്. പിന്നെ ഒത്തിരി നല്ല സുഹൃത്തുക്കളുണ്ട്.

അവരിൽ ആരെ വേണമെങ്കിലും നമ്മുടെ സഹോദരനും സഹോദരിയുമാക്കാൻ പറ്റും. നിങ്ങൾക്ക് ഒരു കുട്ടി കൂടി ആയിക്കൂടായിരുന്നോ എന്ന് അച്ഛന്റെയും അമ്മയുടെയും അടുത്ത് ഒരുപാട് പ്രാവിശ്യം ചോദിച്ചിട്ടുണ്ടെന്നാണ് ശിവാനി പറയുന്നത്. അയ്യോ ഒരെണ്ണത്തിനെ കൊണ്ട് തന്നെ മടുത്തു. ഇനി ഒരെണ്ണം കൂടി വേണ്ട. അമ്മയ്ക്ക് പറ്റില്ല, നോക്കാൻ വയ്യെന്നാണ് പറയുന്നത്. അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാൻ നല്ല കുരുത്തക്കേട് തന്നെയാണ്. അതുപോലെ ഹൈപ്പറുമാണ് ശിവാനി സുചിപ്പിക്കുന്നത്. കസിൻ സിസ്റ്റർ ഉണ്ടാവുന്നതിന് മുൻപ് ഒരു അനിയത്തി വേണമെന്നുള്ളത് എന്റെ ഭയങ്കര ആഗ്രഹമായിരുന്നു. അവള് വന്നതോടെയും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ ഞങ്ങൾ തമ്മിൽ നല്ല തല്ല് കൂടാറുണ്ട്. സെറ്റിൽ പാറുക്കുട്ടിയെ വരെ വേണമെങ്കിൽ ഒതുക്കി നിർത്താം. പക്ഷേ ശിവാനിയെ ഒതുക്കാൻ പറ്റില്ലെന്നാണ് തന്നെ കുറിച്ച് മറ്റുള്ളവർ പറയുന്നത്.