ശോഭാ സുരേന്ദ്രനെ ‘സഹോദരങ്ങൾ’ തക്കം നോക്കി മുന്നിലും പിന്നിലും കുത്തുന്നു

ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ ശോഭാ സുരേന്ദ്രനെതിരേ പരാതി നല്കിയത് കരിമണൽ കർത്തയോ ഇടത് വശം ചേർന്ന് മാത്രം നടക്കുന്ന ഗോകുലം ഗോപാലനോ, രാഷ്ട്രീയ കൂട്ടികൊടുപ്പുകളിൽ കമ്മീഷൻ അടിക്കുന്ന ദല്ലാൾ നന്ദകുമാറോ എന്ന് കരുതിയാൽ തെറ്റി. വാർത്തകൾ പുറത്ത് വരുന്നത് കേരളത്തിലെ ബിജെപിയുടെ ഏതാനും ഒരു കൈയ്യിലെ ചില വിരലുകളിൽ മാത്രം എണ്ണാവുന്ന… വീണ്ടും പറയട്ടേ 2ഓ 3ഓ നേതാക്കൾ ആണ്‌… ഇത് പ്രകാശ് ജവദേക്കർ ഏറ്റെടുത്തു.

ബിജെപിയുടെ രഹസ്യങ്ങൾ ശോഭാ സുരേന്ദ്രൻ പുറത്ത് വിട്ടു .. ഇനി അവർക്കെതിരേ നടപടി വേണം എന്നു വരെ പ്രകാശ് ജാവദേക്കാർ പറഞ്ഞു എന്നാണറിയുന്നത്. പ്രകാശ് ജാവദേക്കർ ശോഭയേ മാറ്റി നിർത്തിയാലേ ഇനി കേരളത്തിലേക്ക് ഉള്ളു എന്ന് പോലും ഇപ്പോൾ കടുപ്പിച്ച് പറഞ്ഞു എന്നും അറിയുന്നു

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശോഭ സുരേന്ദ്രൻ നടത്തിയ ചില തുറന്നു പറച്ചിലുകൾ ഇപ്പോൾ അവരെ ബിജെപിയുടെ തന്നെ കണ്ണിലെ കരടാക്കിയിരിക്കയാണ് .കേരളാ ബിജെപി യിലെ വളരെ ശക്തമായ ഒരു സ്ത്രീ ശബ്‌ദമാണ് ശോഭ സുരേന്ദൻ എന്ന കാര്യത്തിൽ രണ്ട് പക്ഷമില്ല കേരളത്തിലെ അഴിമതികൾ ഉറക്കെ വിളിച്ചു പറയുന്നതിന് യാതൊരു ഭയമായ ചങ്കിടിപ്പോ ഇല്ലാത്ത ഒരു സ്ത്രീ പിണറായി വിജയനെതിരെ കരിമണൽ കർത്തയ്‌ക്കെതിരെ എന്ന് വേണ്ട ഗോകുലം ഗോപാലന് നേരെ പോലും വെല്ലുവിളി ശോഭ നടത്തിയത് ഇക്കഴിഞ്ഞ ദിവസമാണ്

ശരിക്കും കേരളത്തിലെ ബിജെപിക്ക് എന്താണ്‌ ഇത്ര വെറുപ്പ് ശോഭയോട്. പിണറായി വിജയനെതിരെ സന്ധിയില്ലാ യുദ്ധം ചെയ്യുന്ന കേരളത്തിലെ ഒന്നാമത്തേ രാഷ്ട്രീയ ക്കാരിയായതാണോ കുറ്റം? കരിമണൽ കർത്തക്കെതിരെ ആക്രമണം നടത്തുന്നതോ..പിണറായിയുടെ കൂട്ടുകാരനും ഇടത് സഹയാത്രികനും ആയ ഗോകുലം ഗോപാലനെതിരെ കേന്ദ്ര ഏജൻസികൾക്ക് പരാതികൾ നല്കിയതോ? കരിമണൽ ഖനനത്തിൽ കെ സി വേണുഗോപാലിനു പങ്കുണ്ട് എന്ന് പറഞ്ഞതോ? ഇതൊക്കെ കേരളത്തിലെ ജനങ്ങളോട് വിളിച്ച് പറയാൻ ചങ്കൂറ്റം ഉള്ള ഏക നേതാവിനെ ശവപ്പെട്ടിയിലേക്ക് വിടാൻ ആരാണ്‌ ആഗ്രഹിക്കുന്നത്…
വീണ്ടും പറയാം..ഇതുപോലെ ഒരു പെൺ നേതാവിനെ കേരളം കണ്ടത് ഗൗരിയമ്മയിലൂടെയാണ്‌. ശേഷം ശോഭാ സുരേന്ദ്രൻ തന്നെ. ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും വളർന്ന് നിവർന്ന് നിന്ന് കോർപ്പറേറ്റുകളുടെ ധിക്കാരത്തിനെതിരേ പോരാടാൻ ചങ്കൂറ്റം ഉള്ള ഏക നേതാവിനെ ഇല്ലാതാക്കാൻ ആരാണ്‌ കച്ച മുറുക്കുന്നത്.ശോഭ ഇല്ലാതാകണം എന്നത് ബിജെപിയുടെ ഒരു വിരലിൽ എണ്ണാവുന്ന നേതാക്കളേക്കാൾ കൂടുതൽ കള്ളം മാത്രം ചെയ്ത് ജീവിക്കുന്ന കോർപ്പറേറ്റുകളുടെ ആവശ്യമാണ്‌…

ശോഭ സുരേന്ദ്രൻ കഴിഞ്ഞ ദിവസമാണ്‌ പറഞ്ഞത് മുഖ്യമന്ത്രി കസേരയിലേക്ക് ബിജെപി എത്തുന്നു എന്ന്. കേരളത്തിന്റെ മുഖ്യമന്ത്രി ബിജെപി എത്തും എന്നും സഖാക്കളേ ജയിലിൽ അടയ്ക്കും എന്നും പറഞ്ഞു. ഇത് പറഞ്ഞ് 24 മണിക്കൂർ തികയും മുമ്പാണ്‌ ഇപ്പോൾ ബിജെപിയിൽ ശോഭക്കെതിരേ നടപടിക്ക് മുറവിളി., ഇനി കേരളത്തിലെ ചില നേതാക്കളേ വെട്ടി മാറ്റി ശോഭ കേരല മുഹ്ക്യമന്ത്രി ആകും എന്ന ഭയം കഴിഞ്ഞ 24 മണിക്കൂർകൊണ്ട് ഉണ്ടായോ…ശോഭ മുഖ്യമന്ത്രി ആകും എന്ന് ആർക്കാണ്‌ ഭയം? ഇടത് പക്ഷത്തിനോ…കോൺഗ്രസിനോ..അതോ സ്വന്തം വീട്ടിലെ സഹോദരന്മാരായ നേതാക്കൾകോ..എന്താണേലും ശോഭാ സുരേന്ദ്രനേ വധിക്കാൻ വിധിക്ക് വാദം നടക്കുകയാണ്‌. എതിരാളികൾ വിജയിച്ചാൽ… പി പി മുകുന്ദനെ പോലെ… സി കെ പിയേ പോലെ.. തൃശൂരിലെ അടിയാട്ടിനേ പോലെ..ഒരിക്കലും കയറി വരാൻ പറ്റാത്ത കുഴിയിലേക്ക് ശോഭയും വീഴും.ഒരു സ്ത്രീ എന്ന നിലയിൽ ശോഭ വൻ വെല്ലുവിളി നേരിടുന്ന സമയത്താണ്‌ അവരെ ഇപ്പോൾ പിന്നിൽ നിന്നും മുന്നിൽ നിന്നും സഹോദന്മാർ കുത്തുന്നത്. ഇതൊക്കെ എങ്ങിനെ സാധിക്കുന്നു.പുലിയേ പോലു ശോഭയേ ഇല്ലാതാക്കാൻ ഇറങ്ങിയ ഈ മഹാന്മാരൊക്കെയാണ്‌ കേരളത്തിൽ ബിജെപിയ വലർത്താൻ വരുന്നത് എന്നും ഓർക്കണം.

അവര്‍ ഒരു ഉരുക്കു വനിതയാണെന്ന് എല്ലാവര്‍ക്കും അറിയാം. ബിജെപിയിലെ മിടുക്കിയും പ്രസംഗിക്കാനും വോട്ട് പിടിക്കാനും സാധിക്കുന്നൊരാളാണ് ശോഭ സുരേന്ദ്രന്‍.ഒരു വേദിയിൽ ശോഭ സുരേന്ദ്രൻ പ്രസംഗിച്ചാൽ അതിനു പിന്നാലെ വരുന്നവർ എല്ലാം നിഷ്പ്രഭരായി പോകും അത്രമാത്രം പോസിറ്റീവ് വൈബ് ഉള്ള ഒരു സ്ത്രീ ആണ് അവർ അവരെ ഒതുക്കാൻ ഒരാളും ശ്റമിച്ചാൽ നടക്കില്ല തീയിൽ കുരുത്തത് എന്ന് പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ശോഭ സുരേന്ദ്രൻ. കേരളത്തിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തോടടുത്തു എന്ന ശോഭയുടെ വാക്കുകൾ ആർക്കൊക്കെയാണ് കൊണ്ടത് ഞാൻ ജയിച്ചാൽ കരിമണൽ കർത്തയ്ക്കും ആരിഫിനും കെസി യ്ക്കും അഴിയെണ്ണേണ്ടിവരും എന്ന ശോഭയുടെ വാക്കുകൾക്കൊപ്പം ആർജ്ജവമുള്ള ഒരക്ഷരം എങ്കിൽം മിണ്ടാൻ സാധിക്കുന്ന ആണൊരുത്തൻ ഉണ്ടോ ഇവിടെ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇല്ലെന്നു തന്നെയാണ് അത്കൊണ്ട് തന്നെ അവരെ ഒതുക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണ് കേരളത്തിൽ അത് കൊണ്ട് തന്നെയാണ് പ്രതഹീക്ഷിച്ച രീതിയിൽ മുന്നോട്ട് വരൻ പലർക്കും കഴിയാതെ പോകുന്നതും

അവസാന ദിവസങ്ങളിൽ മോദി ഗ്യാരന്റി എന്ന തെരഞ്ഞെടുപ്പ് സ്ലോഗൻ തന്നെ ശോഭ പൊളിച്ചുവെന്നും പാർട്ടിക്കുള്ളിൽ ആരോപണം നിലനിൽക്കുന്നു. വി മുരളീധരൻ വിഭാഗം നേതാവ് പി രഘുനാഥ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പരസ്യമായി പാർട്ടിക്കുള്ളിലെ അതൃപ്തി തുറന്ന് കാട്ടിയിരിക്കുന്നത്.
സംഭവത്തിൽ കേന്ദ്ര നേതൃത്വത്തിനും കടുത്ത അതൃപ്തിയുണ്ട്. വി മുരളീധരൻ വിഭാഗമാണ് ഇപ്പോൾ ശോഭയ്ക്കെതിരെയുള്ള അതൃപ്തി വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ വിവാദം ദല്ലാൾ നന്ദകുമാറും ശോഭാ സുരേന്ദ്രനും ചേർന്നുള്ള ഒത്തുകളിയാണെന്നും പ്രകാശ് ജാവദേക്കർ അഭിപ്രായപ്പെട്ടു.