വീട്ടിൽ വന്നാൽ സിദ്ധുവിനു ചോറുവാരി കൊടുക്കുന്ന മുത്തശ്ശി

സിദ്ധാർഥ് വന്നാൽ ചോറുവാരി കൊടുക്കുമായിരുന്നു, വരുന്നുണ്ടെന്ന് പറഞ്ഞിട്ട് ബോഡിയാണ്‌ എത്തിയത്. സിദ്ധാർത്ഥന്റെ ഓർമ്മകൾ പങ്കുവെച്ച് മുത്തശ്ശനും മുത്തശ്ശിയും. അവസാനമായി കണ്ടത് കുടുംബത്തിലെ ഒരു കല്യാണ സ്ഥലത്തുവെച്ചായിരുന്നു.

എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന സിദ്ധാർത്ഥ് വീട്ടിൽ വരുമ്പോഴൊക്കെ ചോറ് വാരി നല്കിയിരുന്ന മുത്തശ്ശിക്ക് കൊച്ചുമകനെക്കുറിച്ച് സംസാരിച്ചപ്പോൾ ശബ്ദം ഇടറി. വരുമെന്ന് വിളിച്ചു പറഞ്ഞിട്ട് മൃതദേഹമാണ് വന്നത്. മുത്തശ്ശിയുടെ വാക്കുകൾ മുറിഞ്ഞു

അവിടെയെത്തിയാൽ കാണാൻ കഴിയുന്നത് വേദന മനസിലടക്കിപ്പിടിച്ച് പരസ്പരം ആശ്വസിപ്പിക്കുന്നവരെയാണ്. ഒരാളെങ്കിലും തളരാതെ നിന്നാൽ എല്ലാവർക്കും തിരിച്ചവരുടെ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുകയുള്ളൂ . കാരണക്കാരായവർ സിദ്ധാർത്ഥിന്റെ അമ്മ പറഞ്ഞതുപോലെ അനുഭവിക്കുക തന്നെ വേണം ഒരിക്കലും ഒരു കുഞ്ഞിനും ഒരു കുടുംബത്തിന് ഈ അവസ്ഥ വരാതിരിക്കട്ടെ.