കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ബുധനാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നാടിന് സമര്‍പ്പിക്കും. ബുധനാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ നിന്നും ഓണ്‍ലൈനായി ഫ്‌ലാഗ് ഓഫ് ചെയ്യും. തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്നും ആദ്യ ട്രെയിന്‍ ഭിന്നശേഷിയുള്ള കുട്ടികളുമായി ആലുവ സ്‌റ്റേഷനിലേക്ക് പുറപ്പെടം.

അന്ന് തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്നും സര്‍വീസ് ആരംഭിക്കും. സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ വിശിഷ്ട വ്യക്തികളും ജനപ്രതിനിധികളും പങ്കെടുക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്.

എല്ലാ സൗകര്യങ്ങളോടും കൂടിയാണ് മെട്രോ സ്‌റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്‌റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്.