ഹെല്‍മെറ്റിനുള്ളിൽ അണലി കയറിക്കൂടിയത് അറിയാതെ ബൈക്കില്‍ കറങ്ങി യുവാവ്, പിന്നീട സംഭവിച്ചത്

ഗുരുവായൂര്‍ : വിഷ പാമ്പ് ഹെല്‍മെറ്റിനുള്ളിൽ നിലയുറപ്പിച്ചതറിയാതെ ബൈക്കില്‍ കറങ്ങിയ യുവാവിന് ജീവൻ തിരികെ കിട്ടിയത് തലനാരിഴയ്ക്ക്. തൃശൂരിലെ ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് കഴിഞ്ഞ ദിവസം അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. ഇതേ ഹെൽമെറ്റ് തലയിൽവെച്ച് യുവാവ് ച്ച് ഗുരുവായൂരില്‍ പോയി വന്നിരുന്നു.

തിരികെ വന്ന് സുഹൃത്തുക്കളുമായി കോട്ടപ്പടിയില്‍ വച്ച് ബൈക്കിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു. അപ്പോഴും ഹെൽമെറ്റ് തലയിൽ നിന്നും ഊറിയിരുന്നില്ല. ഏകദേശം രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരുമ്പോഴാണ് പാമ്പ് നിലത്ത് വീണത്. ഇതോടെ ഭയന്നുപോയ യുവാവ് ഛര്‍ദ്ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു.

രക്തപരിശോധനയിൽ യുവാവിന് പാമ്പിന്റെ കടി ഏറ്റിട്ടില്ലെന്ന് ഉറപ്പായി. കുട്ടികള്‍ അടക്കമുള്ള വീട്ടിലേക്കാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പ് ഉണ്ടെന്ന് അറിയാതെ യുവാവ് എത്തിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത് രക്ഷയായി.