നാര്‍ക്കോട്ടിക് ജിഹാദില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം,ലൗ ജിഹാദിനെ അവഗണിച്ചതിന്റെ ഫലം കേരളമറിഞ്ഞു; ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് അവര്‍ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങള്‍ വഴിയായിരുന്നു ശോഭയുടെ പ്രതികരണം.

നാര്‍ക്കോട്ടിക് ജിഹാദ് എന്നത് ഗുരുതര ആരോപണമാണ്. മുന്‍പ് ലവ് ജിഹാദിനെ കുറിച്ച്‌ സമാന്തര ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ അവജ്ഞയോടെ തള്ളി കളഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ നിന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോയത് മറക്കരുത്.കേരളത്തിലെ ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും നിര്‍ജീവമായിരിക്കുകയാണ്. അന്യസംസ്ഥാന പോലീസും എന്‍ഐഎ യും കേരളത്തില്‍ നിന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തിട്ടും ചെറുവിരലനാക്കാന്‍ കഴിയാത്ത കേരള പോലീസിനു വിശ്വാസ്യത നഷ്ടപ്പെട്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ ആശങ്കയകറ്റാന്‍ സിറ്റിംഗ് ജഡ്ജ് അദ്ധ്യക്ഷനായി ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഇതിന് തയ്യറാകാതെ ഭീകരവാദ ആശയങ്ങളെ താലോലിക്കുന്ന നിലപാട് സ്വീകരിക്കുന്ന സിപിഎം എല്‍ഡിഎഫ് പിരിച്ചുവിട്ട് എന്‍ഡിഎഫില്‍ ലയിക്കുന്നതാണ് ഉചിതമെന്നും ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു.