പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ, നിഖിലക്കെതിരെ സോഷ്യൽ മീഡിയ

നടി നിഖില വിമലിന്റെ ഒരു അഭിമുഖം കഴിഞ്ഞ ദിവസം വൈറലായിരുന്നു. കോഴിയെ ഭക്ഷിക്കാമെങ്കിൽ പശുവിനെയും ഭക്ഷിക്കാം, താൻ എന്തും കഴിക്കും എന്നുമാണ് നടി പരഞ്ഞത്. ഒരു കൂട്ടം ആളുകൾ നിഖിലയ്ക്കെതിരെ സൈബർ ആക്രമണം അഴിച്ച് വിടുകയാണ്. നിഖിലക്കെതിരെ സോഷ്യലമ‍ മീഡിയയിൽ വരുന്ന കമന്റുകളിങ്ങനെയാണ്.

പട്ടിയെ വേണമെങ്കിലും കഴിച്ചോ നിന്നോട് ആരെങ്കിലും കഴിക്കരുതെന്ന് പറഞ്ഞോ’, ‘അപ്പോൾ പശുവിന്റെ പാല് മാത്രം കുടിച്ചാൽ പോരാ പട്ടിയുടേയും പൂച്ചയുടെയും ഒക്കെ പാൽ കറന്ന് കുടിക്കണം’, ‘പേരെടുക്കാൻ എന്തൊക്കെ കേൾക്കണം കാണണം’, ‘കോഴിയുടെ പാൽ ആണ് ഇവൾ കുടിച്ചതെന്ന് തോന്നുന്നു’, ‘ഒന്ന് ഫീഡിൽ പിടിച്ച് നിൽക്കാൻ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം’, ‘നീ ഹിന്ദുവിന് അപമാനം നീ ഹിന്ദുവിന്റെ വില കളഞ്ഞു,’ എന്നിങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര.

ജോ ആൻഡ് ജോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈൽസ്‌റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നിഖില പശുവിനെ പറ്റിയുള്ള പരാമർശം നടത്തിയത്. ‘നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു സിസ്റ്റമല്ല. അങ്ങനെ ഒരു സിസ്റ്റം കൊണ്ടുവന്നതല്ലേ. അത് നമ്മുടെ പ്രശ്നമല്ല.

മൃഗങ്ങളെ സംരക്ഷിക്കുക എന്ന രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം. ഒരു മൃഗത്തേയും വെട്ടരുത്. പശുവിന് മാത്രം ഈ നാട്ടിൽ പ്രത്യേക പരിഗണനയൊന്നുമില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്. വെട്ടുകയാണെങ്കിൽ എല്ലാത്തിനെയും വെട്ടണം,’ എന്നാണ് നിഖില പറഞ്ഞത്