ഈ കൊള്ള വർഗ്ഗത്തെ എന്ന് തുരത്തും? ആര് തുരത്തു?

കൊല്ലം ജില്ലയിലെ പുനലൂരിൽ ഒരു പ്രവാസി വർക്ക് ഷോപ്പ് തുടങ്ങാൻ വയൽ നികത്തിയ ഭൂമി ഉപയോഗിച്ചതുമായി ബന്ധപെട്ടു ആത്മഹത്യ ചെയ്യേണ്ടി വന്നു.  ഇന്ന് ഇതേ പഞ്ചായത്തിൽ, വിളക്കുടിയിൽ, റെയിൽവേ സ്റ്റേഷന് സമീപമായി കാഷ്യു ഫാക്ടറി പൊളിച്ചുമാറ്റുന്നതിന്റെ ആവശ്യത്തിനായി മണ്ണ് നീക്കം ചെയ്യാൻ അധികാരികൾ അനുമതി നൽകി. നിശ്ചിത പാസ്സ് ഉപയോഗിച്ച് ഭൂമാഫിയ പ്രദേശം മുഴുവനും കുഴിച്ചു കുളംതോണ്ടി.

          കൊട്ടാരക്കര പത്തനാപുരം റോഡരികിലെ ഈ പ്രദേശം റോഡിനെക്കാളും താഴ്ചയിൽ കുഴിച്ചു മണ്ണുകടത്തുന്നത് ശ്രദ്ധയിൽ പെട്ട പരിസരവാസികൾ അധികാരികയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പരിസരവാസിയായാ ലോക്കോപൈലറ്റ് ജബ്ബാർ മണ്ണെടുക്കുന്ന സ്ഥാലത്ത് പ്രതിഷേധവുമായി എത്തി. അദ്ദേഹത്തിന്റെ ശവത്തിൽ ചവിട്ടി അല്ലാതെ മണ്ണുകടത്താൻ സാധിക്കില്ല എന്ന സമരമുറ സ്വീകരിച്ചു. തുടർന്ന് മണ്ണെടുപ്പ് താൽക്കാലികമായി നിർത്തി വച്ചു. എന്നാൽ പിന്നീട് എല്ലാം പഴയപടി തുടങ്ങുകയും ചെയ്തു. ഇതിനു ഒത്താശ നൽകുന്നതു കൈകൂലി വാങ്ങി കീശയിലിട്ട ഇവിടുത്തെ പോലീസും.
കൊടിയുടെ നിറഭേദമില്ലാത്ത പോലീസും ചേർന്നാണ്. രാത്രിയിൽ പോലും മണ്ണ് കടത്താൻ എസ്കോർട് നിൽക്കുന്നത് പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരാണ്. റോഡിനിരപ്പിൽ നിന്നും താഴ്ത്തി മണ്ണെടുക്കില്ല എന്ന് ഉറപ്പു നല്കിയവരുടെ മൗന സമ്മതത്തോടെ റോഡിനിരപ്പിൽ നിന്നും പിന്നീട് 20അടി താഴ്ചയിൽ മണ്ണെടുത്തു കടത്തി . പിന്നീട് ലൂസ് മണ്ണിട്ട് അവിടം നികത്തി.
മഴ എത്തിയതോടെ അവിടെയുള്ള പ്രദേശ വാസികളുടെ മതിലുകൾ പൊളിയുകയും വീടുകൾക്ക് ക്ഷതം ഏൽക്കുകയും ചെയ്യുന്നു. ഈ ദുരന്തത്തിന് എന്ന് അറുതി വരും?

https://youtu.be/dqqfbNOBsjs