സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേൽ അഴിമതിക്കാരൻ?

സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേൽ അഴിമതിക്കാരൻ? 25 കോടിയുടെ അഴിമതിക്ക് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ്.

സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേൽ 25 കോടി രൂപയുടെ അഴിമതി നടത്തിയതിന് തെളിവുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി കോടതിയെ ആണ് ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചത്.കളളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രഞ്ജിത്ത് മാലിക്ക് എന്നയാളെ പതിനഞ്ചു ദിവസംകസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട അപേക്ഷ സമര്‍പ്പിക്കുമ്പോഴാണ് അഹമ്മദ് പട്ടേലിന്റെ പങ്ക് എൻഫോഴ്‌സ്‌മെന്റ് വെളിപ്പെടുത്തിയത്.അന്വേഷണവുമായി ബന്ധപ്പെട്ട് രാകേഷ് ചന്ദ്ര എന്നയാളുടെ മൊഴി ഏജന്‍സി രേഖപ്പെടുത്തി. രഞ്ജിത്ത് മാലിക്കിനു വേണ്ടി താന്‍ 25 ലക്ഷം രൂപ അഹമ്മദ് പട്ടേലിന്റെ മദര്‍ തെരേസാ റോഡിലുളള ഔദ്യോഗിക വസതിയില്‍ പണം എത്തിച്ചു കൊടുത്തു എന്ന് രാകേഷ് മൊഴി നൽകി. സാക്ഷി മൊഴിക്കു പുറമേ മറ്റു രേഖകളും തങ്ങളുടെ കൈവശമുണ്ടെന്ന്‌ എൻഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. എന്നാല്‍ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പട്ടേലിന്റെ ഓഫീസ് പ്രതികരിച്ചു.

https://youtu.be/T7mu8vC9Rfs