ജി സുകുമാരന്‍ നായരുടെ ശക്തമായ നിലപാട് എന്തുകൊണ്ട്?

ജി സുകുമാരന്‍ നായരുടെ ശക്തമായ നിലപാട് എന്തുകൊണ്ട്?
എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിക്ക് പന്തളം കൊട്ടാരത്തിൻ്റെ ആദരം.

രാജാവും പരിവാരങ്ങളും പെരുന്നയില്‍ എത്തിയാണ് നായരെ ആദരിച്ചത്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലടക്കം വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയും അത് ഉറപ്പിച്ചു പറയുകയും ചെയ്തതിന്റെ പേരിലാണ് രാജാക്കന്മാർ നായരെ ആദരിക്കാൻ എത്തിയത്.മീശ നോവല്‍ വിവാദത്തിലും എന്‍ എസ് എസ് നിലപാട് പ്രഖ്യാപിച്ചിരുന്നു.മതവികാരം വ്രണപ്പെടാതെ വേണം ആവിഷ്‌കാരസ്വാതന്ത്ര്യം വിനിയോഗിക്കാനെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഹരീഷിന്റെ മീശ നോവല്‍ ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നത് വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും നായർ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പമായിരുന്നു ശബരിമല വിഷയത്തിലും ഹിന്ദു സംഘടനകളുടെ നിലപാടിന് തീവ്ര പിന്തുണയുമായി എൻഎസ്എസ് എത്തിയത്.

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് തുടരണമെന്ന് എന്‍ എസ് എശ് സുപ്രീംകോടതി മുമ്ബാകെ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കുള്ള വിലക്ക് ലിംഗവിവേചനമല്ല. കേരളത്തിലെ സ്ത്രീകള്‍ വിദ്യാഭ്യാസം നേടി സാമൂഹികമായി മുന്നേറിയവരാണെന്നും അവരിലേറിയ പങ്കും ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും എൻഎസ് എസ്‌ വാദിച്ചു.ഭരണഘടനയുടെ 25(2)ബി അനുച്ഛേദം ഈ േകസിന് ബാധകമാകില്ലെന്നും അത് ഹിന്ദുമതത്തിലെ ജാതി വിവേചനത്തിനെതിരാണെന്നും സ്ത്രീവിവേചനവുമായി ബന്ധപ്പെട്ടതല്ലെന്നും എന്‍ എസ് എസ് വിശദീകരിച്ചു . ഇതേ നിലപാടാണ് പന്തളം കൊട്ടാരത്തിനും . ഈ സാഹചര്യത്തിലാണ് പെരുന്നയിലെത്തി രാജാക്കന്മാർ നായര്‍ പ്രമാണിയെ ആദരിക്കാൻ എത്തിയത്.മുൻപ് സുകുമാരന്‍ നായര്‍ക്ക് സ്വന്തം സമുദായക്കാര്‍ക്കിടയിലും രാഷ്ട്രീയക്കാരുടെ ഇടയിലും അത്ര മതിപ്പില്ലെന്ന ധാരണ ഉണ്ടായിരുന്നു ഇത് മാറ്റിമറിക്കുന്നതായിരുന്നു അടുത്തിടെ നായർ എടുത്ത നിലപാടുകൾ.