അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ ആ​ഗ്രഹം- സൗഭാ​ഗ്യ വെങ്കിടേഷ്

ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കലാകാരിയാണ് താര കല്യാൺ സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകർക്ക് സുപരിചിതയായിട്ടുള്ള താര, ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ തലമുറയ്ക്ക് കൂടി പ്രിയപ്പെട്ട വ്യക്തിയാണ്. മകൾ സൗഭാഗ്യ വെങ്കിടേഷിനൊപ്പം താര ചെയ്തിട്ടുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിറ്റ് ആണ്. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യയും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സൗഭാഗ്യ-അർജുൻ ദമ്പതികളുടെ മകൾ സുദർശനക്കും ആരാധകർ ധാരാളമാണ്.

അമ്മയെ കുറിച്ച് ഓർക്കുമ്പോൾ തനിക്കുള്ള വിഷമങ്ങളെ കുറിച്ച് സൗഭാ​ഗ്യ പറഞ്ഞതിങ്ങനെ. ‘അമ്മയെ വീണ്ടുമൊരു വിവാഹം കഴിപ്പിക്കണമെന്ന് എനിക്ക് ശരിക്കും ആ​ഗ്രഹമുണ്ട്. പക്ഷെ അതൊരു റിയാലിറ്റി ആകുന്നില്ല. അമ്മ ഒറ്റയ്ക്കിരിക്കുന്നത് എനിക്ക് ഭയങ്കര വിഷമമുള്ള കാര്യമാണ്. പാട്നർ ഒരു സംഭവമാണ്. അതൊരു അത്യാവശ്യ ഘടകമാണ്. ഒരു പക്ഷിക്ക് പോലും പാർട്നറുണ്ടല്ലോ. അമ്മയ്ക്ക് അമ്മയുടെ ശീലങ്ങൾ വിട്ട് എന്നോടൊപ്പം നിൽക്കുന്നത് താൽപര്യമില്ല. നമ്മൾ അവിടെ പോയി നിന്നാലും അതിന് ഒരു പരിതിയുണ്ട്. അമ്മ വീണ്ടും വിവാഹം കഴിക്കുന്നത് എനിക്ക് സന്തോഷമാണ്. എനിക്ക് മാത്രമല്ല ഇപ്പോഴത്തെ ജനറേഷനിലെ പലർക്കും അത്തരത്തിൽ ചിന്ത വരുന്നുണ്ട്.’ പാട്നർ മരിച്ചോ അല്ലാതെയോ ഒറ്റപ്പെട്ട് പോകുന്ന തങ്ങളുടെ മാതാപിതാക്കൾക്ക് വീണ്ടുമൊരു കൂട്ട് കണ്ടെത്തി കൊടുക്കണമെന്ന്. സ്വന്തം അമ്മ നന്നായി ഒരുങ്ങി നടന്നാൽ പോലും അനിഷ്ടം പ്രകടിപ്പിക്കുന്ന മക്കളെ ഞാൻ തന്നെ മുമ്പ് കണ്ടിട്ടുണ്ട്. ഇപ്പോൾ അതെല്ലാം മാറി

നമ്മൾ ഭാര്യയും കുഞ്ഞുമൊക്കയായി ജീവിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും ഒപ്പം അധികം സമയം ചിലവഴിക്കാൻ പറ്റിയെന്ന് വരില്ല.’പാട്നറില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ആളുകളോട് ചോദിച്ചാൽ നാളെ എന്ത് എന്നതിന് ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് പറയാനൊന്നും ഉണ്ടാകില്ല. സഹായിക്കാൻ ചെന്നാലും ഒരു ബുദ്ധിമുട്ടായിരിക്കില്ലേ ഞങ്ങൾക്ക് എന്ന ചിന്തയാണ് അവർക്ക് വരുന്നത്.’ ‘താര ടീച്ചർ ഡാൻസ് ക്ലാസ് എന്നെയാണ് നോക്കി നടത്താൻ ഏൽപ്പിച്ചിരിക്കുന്നത്. ആദ്യം ഞാൻ ഡാൻസ് ക്ലാസാണ് ഏറ്റെടുത്തത്. ശേഷമാണ് ഞങ്ങളുടെ വിവാഹം നടന്നത്. താര ടീച്ചറുടെ സ്നേഹമാണ് ആ സ്കൂൾ എന്നെ നോക്കാൻ ഏൽ‌പ്പിച്ചത്.’

ആ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നതിലും എനിക്ക് സന്തോഷമാണ്. സൗഭാ​ഗ്യയുടെ അച്ഛനാണ് മുമ്പ് ആ സ്ഥാപനം ഏറ്റെടുത്ത് നടത്തിയിരുന്നത്. എന്നെ എപ്പോഴും മോട്ടിവേറ്റ് ചെയ്യുന്നതും താര ടീച്ചറാണ്’ അർജുൻ പറഞ്ഞു