പുതിയ വിശേഷം പങ്കുവെച്ച് ശ്രീലക്ഷ്മി, ആശംസകളുമായി ആരാധകർ

മലയാളികളുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്‌ബോസിലൂടെയും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്. അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറിനെയാണ് വിവാഹം കഴിച്ചത്. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ്. 2019 നവംബർ 17 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു വിവാഹം.

വിവാഹ ശേഷവും താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് ശ്രീലക്ഷ്മി തന്റെ പ്രിയപ്പെട്ടവരിലേക്ക് എത്തിയത്.അധിക ആളുകൾക്കും അറിയേണ്ടത് ഗുഡ് ന്യൂസ് ആയോ എന്നതാണ്.നല്ല വാർത്തകൾ അന്വേഷിച്ച് വന്ന ഒരാളോട് , അങ്ങനെ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളോട് തന്നെ ആദ്യം പറയുമെന്നാണ് താരപുത്രി പറയുന്നത്. കൂടാതെ തന്റെ പുതിയ ബിസിനസിനെക്കുറിച്ചും താരം പറയുന്നു. തന്റെ പുതിയ സംരംഭത്തിന് എല്ലാവരുടെയും പിന്തുണയും അനുഗ്രഹങ്ങളും വേണമെന്നും നടി പറയുന്നു. എന്തേലും സർപ്രൈസ് ഞങ്ങൾക്ക് വേണ്ടി തരാനുണ്ടോ എന്ന ചോദ്യത്തിനാണ് താരം ബിസിനസിനെക്കുറിച്ച് പറഞ്ഞത്.

ജഗതി ശ്രികുമാറിന്റെ മൂന്നാം ഭാര്യയായ കലയിലെ മകളാണ് ശ്രീലക്ഷ്മി. ശ്രീലക്ഷ്മി സ്വന്തം മകളാണെന്ന് നടൻ പൊതുസമൂഹത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ശ്രീലക്ഷ്മിയെ ഇപ്പോഴും ജഗതിയുടെ കുടുംബം അംഗീകരിച്ചിട്ടില്ല. ജഗതി അപകടത്തെതുടർന്ന് കിടപ്പിലായ ശേഷം ഈ മകളെ അച്ഛനെ കാണിക്കാൻ പോലും പലപ്പോഴും ആ കുടുംബം തയ്യാറായിട്ടില്ല. എന്നാലും മലയാളികൾക്ക് ജഗതിയുടെ ഈ മകൾ മറ്റ് മക്കളെക്കാൾ പ്രിയപ്പെട്ടവളാണ്.ചെറുപ്പത്തിലെ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നർത്തകി കൂടിയാണ്. ജോലിക്കൊപ്പം നൃത്തവും കലയും താരം ഒപ്പം കൊണ്ടുപോകുന്നുണ്ട്. ശരിയായ ജീവിതപാത കണ്ടത്തൊനും അച്ഛന്റെ അപകടം നിമിത്തമായെന്ന് മുമ്പ് ശ്രീലക്ഷ്മി മനസ് തുറന്നിരുന്നു. താൻ ഏറ്റവും സ്‌നേഹിക്കുന്ന അച്ഛന്റെ മടങ്ങി വരവിനായി കാത്തിരിയ്ക്കുന്നെന്നും ശ്രീലക്ഷ്മി പറഞ്ഞിരുന്നു