നടിയും സ്റ്റാര്‍ മാജിക് ഫേമുമായ ശ്രീവിദ്യക്ക് കോവിഡ്, ആശങ്കയില്‍ ആരാധകര്‍

നടിയും സ്റ്റാര്‍ മാജിക് എന്ന ടിവി ഷോയിലെ സ്ഥിരം സാന്നിധ്യവുമായ ശ്രീവിദ്യ മുല്ലശേരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശ്രീവിദ്യ സ്റ്റാര്‍ മാജിക്കിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. നിരവധി ഫോളോവേഴ്‌സ് ആണ് ശ്രീവിദ്യയ്ക്കുള്ളത്. സ്റ്റാര്‍ മാജിക് ഷോയില്‍ എത്തിയതോടെയാണ് താരത്തിന് ആരാധകര്‍ കൂടിയത്. സ്റ്റാര്‍ മാജിക്കില്‍ ശ്രീവിദ്യയും ബിനു അടിമാലിയും തമ്മിലുള്ള കൗണ്ടറുകളും മറ്റും ഏറെ ഹിറ്റ് ആയിരുന്നു.

തനിക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം ശ്രീവിദ്യ തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം താരം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഹലോ എവരിവണ്‍, എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആയിരിക്കുകയാണെന്ന് ശ്രീവിദ്യ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ടെസ്റ്റ് നടത്തണമെന്നും ശ്രീവിദ്യ പറയുന്നു. വൈറസിനെ നിയന്ത്രിക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്നും താരം പറയുന്നു.

അതേസമയം ശ്രീവിദ്യയ്ക്ക് കൊവിഡ് ആണെന്ന വാര്‍ത്ത സ്റ്റാര്‍ മാജിക് ആരാധകര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. പരിപാടിയിലെ മറ്റ് താരങ്ങള്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ആരാധകര്‍. ഇത് പരിപാടിയെ ബാധിക്കുമോ എന്ന പേടിയും പലരും പങ്കുവെയ്ക്കുന്നുണ്ട്. പരിപാടിയിലെ മറ്റാര്‍ക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.