ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ബസ് സര്‍വീസ് ഒരുക്കണമെന്ന വിഎച്ച്പിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ സൗജന്യ വാഹന സൗകര്യം ഒരുക്കണമെന്ന് വിഎച്ച്പിയുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ആവശ്യമായ സര്‍വീസ് നടത്തുന്നില്ലെന്നും സര്‍വീസ് നടത്തുന്ന ബസുകള്‍ വൃത്തിഹീനമാണെന്നും വിഎച്ച്പി അറിയിച്ചു.

20 ബസുകള്‍ വാടകയ്ക്ക് എടുത്ത് നിലയ്ക്കല്‍ പമ്പ റൂട്ടില്‍ സര്‍വീസ് നടത്താന്‍ അനുവദിക്കണമെന്ന് വിഎച്ച്പി കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് സുപ്രീംകോടതി കേസിലെ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ തൂരുമാനിച്ചത്.

സര്‍വീസ് പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും നിലയ്ക്കലില്‍ നിന്നും പമ്പയില്‍ നിന്നും അല്ലാതെ ഇടയ്ക്കുള്ള സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ വിഎച്ച്പിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.