ഭൂമിയിൽ ഏറ്റവും പ്രിയപ്പെട്ട വ്യക്തി അമ്മ, അല്ലിയുടെ കുറിപ്പ് പങ്കിട്ട് സുപ്രിയ മേനോൻ

പൃഥ്വിരാജിന് സിനിമാ പ്രേമികൾ എത്രമാത്രം ബഹുമാനം നൽകുന്നോ അത്രതന്നെ സ്നേഹവും ബഹുമാനവും അദ്ദേഹത്തിന്റെ കുടുംബത്തിനും നൽകി വരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഈ കുടുംബം വളരെ ആക്ടീവാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും അവർ ആരാധകരമായി പങ്കുവെയ്ക്കാറുണ്ട്. മകൾ അലംക്യതയുടെ ഫോട്ടോ വളരെ ചുരുക്കമായേ ദമ്പതികൾ പങ്കുവെയ്ക്കാറുള്ളൂ. എന്നാൽ അല്ലി എന്ന് വിളിക്കുന്ന അലംക്യതയുടെ വിശേഷങ്ങൾ സുപ്രയയും പ്രിഥ്വിയും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്

അലംകൃത തന്നെക്കുറിച്ചെഴുതിയ കുറിപ്പ് പങ്കുവെച്ചെരിക്കുകയാണ് സുപ്രിയ. ഭൂമിയിൽ ഏറ്റവും ഇഷ്ടമുള്ള വ്യക്തി, അവരുടെ ഏത് ഗുണങ്ങളാണ് നിങ്ങൾക്കിഷ്ടമെന്നുമുള്ള ചോദ്യത്തിന് ആലി എഴുതിയ ഉത്തരമായിരുന്നു സുപ്രിയ പങ്കുവെച്ചത്. ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തി എന്റെ അമ്മയാണ്. ദയ നിറഞ്ഞ പെരുമാറ്റമാണ് അമ്മയുടേത്. എന്നെ എല്ലാ സ്ഥലങ്ങളിലേക്കും കൊണ്ടുപോവുന്നതും അമ്മയാണ്. എന്നോടൊപ്പം ഗെയിം കളിക്കാൻ അമ്മ കൂടാറുണ്ട്. രുചിയുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കിത്തരാറുണ്ട്. ഒന്നിച്ച് പാചകം ചെയ്യാൻ ഞങ്ങൾക്കിഷ്ടമാണ്.

ഞാൻ നന്നായി ഉയരം വെക്കണമെന്നാണ് അമ്മ ആഗ്രഹിക്കുന്നത്. മുതിർന്നാൽ എല്ലാരേയും അത്ഭുതപ്പെടുത്തുന്ന വ്യക്തിയായി ഞാൻ മാറണമെന്നാണ് അമ്മയുടെ ആഗ്രഹം. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു എന്നുമായിരുന്നു അലംകൃത കുറിച്ചത്.

മദർഹുഡ് അത്ര എളുപ്പമുള്ള കാര്യമല്ല. ആലിക്ക് വേണ്ടി ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ എന്ന തരത്തിലുള്ള ആശങ്ക എന്നെ അലട്ടാറുണ്ട്. മിക്ക പേരൻസിനേയും പോലെ അതേക്കുറിച്ച് ചിന്തിച്ചാണ് എന്റെ ദിവസങ്ങളും കടന്നുപോവുന്നത്. ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന് തോന്നിയത് അവളുടെ ഈ കുറിപ്പ് കണ്ട ദിവസമാണ്. മാതൃത്വം, ആലിയും ഞാനും തുടങ്ങിയ ഹാഷ്ടോ​ഗോടെയാണ് സുപ്രിയയുടെ പോസ്റ്റ്