പ്രണയത്തിലാണെന്ന് തമാശക്ക് പറഞ്ഞതാണ്, സ്വാസിക

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുന്ന നടിയാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെയാണ് നടിയെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

സീതയിൽ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന മലയാള ചിത്രത്തിൽ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികൾ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.

കഴിഞ്ഞ ദിവസം താരം ഒമ്പത് വർഷമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞിരുന്നു. പിന്നാലെ അത് വൈറലുമായിരുന്നു. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് താരം. എല്ലായ്‌പ്പോഴും പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്. അങ്ങനെ ഒരു രസത്തിനായി പറഞ്ഞതാണ്. പ്രണയത്തിലാണെന്ന് പറഞ്ഞാൽ അതാരാണ്, ഇയാളാണോ തുടങ്ങിയ ചോദ്യങ്ങളുണ്ടാവും. കുറേക്കേട്ട് കഴിയുമ്പോൾ അത് ഞാനങ്ങ് സമ്മതിക്കും. തമാശയ്ക്ക് വേണ്ടി പറഞ്ഞതാണ്. വീട്ടുകാർ ആലോചിച്ച് ഉറപ്പിക്കുന്ന വിവാഹമായിരിക്കും തന്റേത്.

മാട്രിമോണിയിലലിലൂടെയുള്ള ആലോചനകൾ മുന്നോട്ട് പോവുന്നുണ്ട്. ഒന്നുരണ്ട് പ്രൊപ്പോസലുകൾ സജീവമാണ്. വിദേശത്തുള്ള അച്ഛൻ നാട്ടിലെത്തിയതിന് ശേഷമേ തീരുമാനമെടുക്കൂ.