ചോര കൊണ്ട് കത്തെഴുതി ഒരാൾ എനിക്ക് വീട്ടിലേക്ക് അയച്ചു- ശ്വേത മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെയാണ് ശ്വേത സിനിമയിൽ ചുവടു വയ്ക്കുന്നത്. പിന്നീട് സിനിമയിൽ നിന്നും അവധി എടുത്ത നടി പിന്നീട് അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തി. സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിന് ശേഷമാണ് മോളിവുഡിലും പിന്നീട് നടി തിളങ്ങുന്നത്. കഴിഞ്ഞ 30 വർഷമായി ശ്വേത മലയാള സിനിമയുടെ ഭാഗമാണ്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബം കൂടിയാണ് ശ്വാത മേനോന്റേത്. സോഷ്യൽ മീഡിയകളിൽ നടി സജീവമാണെങ്കിലും ഭർത്താവിന്റെയും കുഞ്ഞിന്റെയും പങ്കുവെയ്ക്കാറില്ല. ഇവർ പിരിഞ്ഞുവെന്ന് വരെയുള്ള വാർത്തകൾ ഇത് സൃഷ്ടിച്ചിരുന്നു. ശ്വേതയുടെ ഭർത്താവ് ശ്രീവത്സനും സോഷ്യൽ ലോകത്ത് അത്ര സജീവമല്ല.

ഇപ്പോഴിതാ, ആരാധക സ്നേഹം അതിരു കടന്ന ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ശ്വേത. ചോര കൊണ്ട് കത്തെഴുതിയ ആളുടെ വീട്ടിൽ വരെ വിളിച്ച് ചൂടായതിനെ കുറിച്ചാണ് നടി പറഞ്ഞത്. ചോര കൊണ്ട് കത്തെഴുതി ഒരാൾ എനിക്ക് വീട്ടിലേക്ക് അയച്ചു. ഞാൻ അവരെ വിളിച്ച് നന്നായി കൊടുത്തു. ഫാൻ ആവുന്നതിൽ കുഴപ്പമില്ല. പക്ഷെ ഇങ്ങനെയൊരു ഹൊറർ സ്റ്റൈലിലേക്ക് പോകരുത്. ഫാൻ മൊമന്റ് നമ്മുക്ക് സ്‌ട്രെസ് നൽകുന്നത് ആവാൻ പാടില്ലെന്നും ശ്വേത പറഞ്ഞു.

ആ എഴുതിയ കത്തിൽ അഡ്രസ് ഉണ്ടായിരുന്നു. ഞാൻ അഡ്രസ് വെച്ച് ആ സ്ഥലത്തെ ഒരു ജേർണലിസ്റ്റ് വഴി അയാളുടെ നമ്പർ എടുത്ത് വിളിച്ച് നല്ല പോലെ കൊടുത്തു. അച്ഛനോടും അമ്മയോടുമൊക്കെ സംസാരിച്ചു. എല്ലാവർക്കും കൊടുത്തു. മേലാൽ ഈ പരിപാടി ചെയ്യരുതെന്ന് പറഞ്ഞെന്നും ശ്വേത പറഞ്ഞു.