വിഴിഞ്ഞം, ലത്തീൻ സഭക്ക് പിന്തുണയുമായി സീറോ മലബാർ സഭ, വൈദീകരേയും ബിഷപ്പിനെയും പ്രതികളാക്കിയത് അംഗീകരിക്കില്ല

വിഴിഞ്ഞം തുറമുഖം നയം വ്യക്തമാക്കി സീറോ മലബാർ സഭ രംഗത്ത്. വിഴിഞ്ഞം തുറമുഖ നി‍മ്മാണത്തിനെതിരായ സമരത്തിൽ സർക്കാരിനെയും പോലീസിനെയും സി.പി.എമ്മിനേയും നിശിതമായി വിമർശിക്കുകയാണ്‌ സീറോ മലബാർ സഭ. അതോടൊപ്പം സമരം ചെയ്യുന്ന ലത്തീൻ സഭയ്ക്ക് പിന്തുണയും പ്രഖ്യാപിക്കുന്നു. വിഴിഞ്ഞം തുറമുഖ നി‍മ്മാണത്തിനെതിരായ സമരത്തിൽ സർക്കാരിനെതിരെ സിറോ മലബാർ സഭ. പദ്ധതി നടപ്പിലാക്കണമെന്ന് സർക്കാർ വാശി പിടിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് വികസനത്തിന്റെ പേരിൽ വിഴിഞ്ഞത്തെ തീരവാസികളെ കൈവിടരുതെന്നും സിറോ മലബാർ സഭ അൽമായ ഫോറം അഭിപ്രായപ്പെട്ടു. വികസനം പറഞ്ഞ് മൽസ്യ തൊഴിലാളികളേ എന്നും കുടി ഒഴിപ്പിക്കുകയാണ്‌. അക്രമം നടന്നതിന്റെ പേരിൽ വൈദീകരേയും ആർച്ച് ബിഷപ്പിനേയും പ്രതികളാക്കി കേസെടുത്തത് അംഗീകരിക്കില്ല. മത്സ്യത്തൊഴിലാളികളുടെ ജീവന്മരണ പോരാട്ടത്തെ സർക്കാർ അസഹിഷ്ണുതയോടെ നേരിടുന്നു. തിരുവനന്തപുരം ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അകാരണമായി പ്രതികളാക്കി കേസെടുത്തത് അപലപനീയമാണ്. തീരദേശവാസികളുടെ പുനരധിവാസത്തിന് സർക്കാർ അടിയന്തര അടിയന്തര നടപടി എടുക്കണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

വിഴിഞ്ഞം പ്രശ്നത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും അതിരൂക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭാ പത്രമായ ദീപികയിൽ മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു. വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൻറെ പേ​​​​രി​​​​ൽ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ര​​​​ക​​​​ൾ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളോ​​​​ളം സ​​​​മ​​​​ര​​​​ത്തി​​​​ലാ​​​​കു​​​​ന്ന​​​​തും അ​​​​തി​​​​നൊ​​​​ടു​​​​വി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ന്ന​​​​തും അ​​​​ത് ന​​​​ട​​​​പ്പാ​​​​ക്കി​​​​ക്കി​​​​ട്ടാ​​​​ൻ വീ​​​​ണ്ടും സ​​​​മ​​​​ര​​​​മാ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തും ജീ​​​​വി​​​​ത​​​​വും ജീ​​​​വ​​​​നോ​​​​പാ​​​​ധി​​​​ക​​​​ളും ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ സം​​​​യ​​​​മ​​​​നം ന​​​​ഷ്ട​​​​പ്പെ​​​​ട്ട് അ​​​​ക്ര​​​​മ​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും ആ​​​​ത്മ​​​​ഹ​​​​ത്യ​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മൊ​​​​ക്കെ വ​​​​ഴി​​​​തെ​​​​റ്റു​​​​ന്ന​​​​തും നി​​​​ർ​​​​ഭാ​​​​ഗ്യ​​​​വ​​​​ശാ​​​​ൽ രാ​​​​ജ്യ​​​​ത്ത് ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് എന്ന് സഭയുടെ പത്രം പറയുന്നു. അ​​​​ദാ​​​​നി​​​​ക്കു​​​​വേ​​​​ണ്ടി വി​​​​ഴി​​​​ഞ്ഞ​​​​ത്ത് നി​​​​ല​​​​വി​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​ർ വി​​​​ചാ​​​​രി​​​​ച്ചാ​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ് അ​​​​ത് അ​​​​ന്വേ​​​​ഷി​​​​ച്ചു ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കാ​​​​വു​​​​ന്ന​​​​ത​​​​ല്ലേ​​​​യു​​​​ള്ളൂ. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഇ​​​​ത്ത​​​​രം നു​​​​ണ​​വ്യാ​​​​പാ​​​​രി​​​​ക​​​​ളെ​​​​യും ആ ​​​​സം​​​​ഭാ​​​​വ​​​​ന ര​​​​ഹ​​​​സ്യ​​​​മ​​​​ല്ലെ​​​​ന്ന് ഏ​​​​റ്റു​​​​പാ​​​​ടി ആ​​​​ടി​​​​നെ പ​​​​ട്ടി​​​​യാ​​​​ക്കു​​​​ന്ന​​​​വ​​​​രെ​​​​യും നി​​​​ല​​​​യ്ക്കു നി​​​​ർ​​​​ത്ത​​​​ണം. ജ​​​​ന​​​​രോ​​​​ഷം സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ തി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​ ചി​​​ല സ​​​മു​​​ദാ​​​യ സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം സ​​​​ർ​​​​ക്കാ​​​​രും കൈ​​​​കോ​​​​ർ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​ട്ടാ​​​​ണ് മ​​​​ന​​​​സി​​​​ലാ​​​​കു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ നാ​​​​ളു​​​​ക​​​​ളാ​​​​യു​​​​ള്ള പ്ര​​​​കോ​​​​പ​​​​ന പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ തു​​​​റ​​​​മു​​​​ഖ മ​​​​ന്ത്രി അ​​​​ഹ​​​​മ്മ​​​​ദ് ദേ​​​​വ​​​​ർ​​​​കോ​​​​വി​​​​ൽ മു​​​​ന്നി​​​​ൽ​​​​നി​​​​ൽ​​​​ക്കു​​​​ന്നു​​​​വെ​​​​ന്നേ​​​​യു​​​​ള്ളു എന്നും കത്തോലിക്കാ സഭ മുഖ പത്രം പറയുന്നു. വി​​​ഴി​​​ഞ്ഞ​​​ത്ത് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മു​​​​ണ്ടാ​​​​യ ന​​​​ഷ്ട​​​​ങ്ങ​​​​ൾ സമരക്കാരിൽ നിന്നും ഈടാക്കുന്നതിനെയും സഭയുടെ മുഖപത്രത്തിലൂടെ എതിർക്കുന്നു.

നഷ്ടപരിഹാരം സമരക്കാർ നല്കണം എന്ന് പറയുന്ന പാ​​​​ർ​​​​ട്ടി​​​​യും യു​​​​വ​​​​ജ​​​​ന​​​​സം​​​​ഘ​​​​ട​​​​ന​​​​യും ഇ​​​​ക്കാ​​​​ല​​​​മ​​​​ത്ര​​​​യും ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​രാ​​​​ഭാ​​​​സ​​​​ങ്ങ​​​​ളു​​​​ടെ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം കേ​​​​ര​​​​ള​​​​ജ​​​​ന​​​​ത​​​​യ്ക്കു കൊ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത​​​​ല്ലേ? നി​​​​ങ്ങ​​​​ൾ ത​​​​ല്ലി​​​​ച്ച​​​​ത​​​​യ്ക്കു​​​​ക​​​​യും എ​​​ണ്ണ​​​മ​​​റ്റ വെ​​​ട്ടു​​​ക​​​ളാ​​​ൽ ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യും ചെ​​​​യ്ത മ​​​​നു​​​​ഷ്യ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളോ​​​​ടു നീ​​​​തി പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നു തോ​​​​ന്നു​​​​ന്നി​​​​ല്ലേ? വീ​​​​ണ്ടു​​​​വി​​​​ചാ​​​​ര​​​​മി​​​​ല്ലാ​​​​തെ സി​​​​ൽ​​​​വ​​​​ർ​​​​ലൈ​​​​ൻ ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ഇ​​​​റ​​​​ങ്ങി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട​​​​തി​​​​ൻറെ​​​​പേ​​​​രി​​​​ൽ ന​​​​ഷ്ട​​​​മാ​​​​യ കോ​​​​ടി​​​​ക​​​​ളോ?ദീപിക പത്രം ചോദിക്കുന്നു.

, നി​​​​സ​​​​ഹാ​​​​യ​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​രെ വ​​​​ഴി​​​​യാ​​​​ധാ​​​​ര​​​​മാ​​​​ക്കി​​​​യും തീ​​​​വ്ര​​​​​​​​വാ​​​​ദി​​​​യെ​​​​ന്നു വി​​​​ളി​​​​ച്ചു​​​​മ​​​​ല്ല അ​​​​തൊ​​​​ന്നും കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്. ഏ​​​​ഴി​​​​മ​​​​ല​​​​യും മൂ​​​​ല​​​​ന്പ​​​​ള്ളി​​​​യും മു​​​​ത​​​​ൽ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ത്ര​​​​വേ​​​​ണെ​​​​ങ്കി​​​​ലു​​​​മു​​​​ണ്ട്. ഓ​​​​രോ വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​യും പു​​​​റ​​​​ന്പോ​​​​ക്കി​​​​ൽ ത​​​​ള്ളു​​​​ന്ന മ​​​​നു​​​​ഷ്യ​​​​രു​​​​ടെ എ​​​​ണ്ണ​​​​വും നി​​​​ല​​​​വി​​​​ളി​​​​യും വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. വി​​​​ഴി​​​​ഞ്ഞ​​​​ത്തെ സം​​​​ഘ​​​​ർ​​​​ഷം ഒ​​​​രു ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു സം​​​​ഭ​​​​വി​​​​ച്ച​​​​ത​​​​ല്ല. നാ​​​​ല​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തെ ച​​​​രി​​​​ത്ര​​​​മു​​​​ണ്ട് അ​​​​തി​​​​ന്. എ​​​​ല്ലാം അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണം എന്നും ദീപിക പത്രം പറയുന്നു.

ഇതിനിടെ തുറമുഖ നിർമാണസ്ഥലത്തേക്ക് ഹിന്ദു ഐക്യവേദി പ്രകടനം നടത്തി. വൻ ജനാവലിയായിരുന്നു പ്രകടനത്തിൽ പങ്കെടുത്തത്.പൊലീസ് വിലക്കു ലംഘിച്ചു നടന്ന പ്രകടനം മുല്ലൂർ ശ്രീഭദ്രകാളി ദേവിക്ഷേത്രത്തിനു സമീപം പൊലീസ് തടഞ്ഞു. തുറമുഖം യാഥാർഥ്യമാക്കുക, ഹൈക്കോടതി വിധി നടപ്പാക്കുക, വിഴിഞ്ഞം സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നൂറുകണക്കിനു പേർ പങ്കെടുത്ത പ്രകടനം സമാധാനപരമായിരുന്നു. ഒരു ഭാഗത്ത് പോർട്ടിനെ അനുകൂലിക്കുകയും എതിർക്കുന്നവർക്ക് രഹസ്യമായി ഒത്താശയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഗതികെട്ട അവസ്ഥ തുടരാൻ പാടില്ലെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചർ പറഞ്ഞു.

ശബരിമല വിഷയത്തിൽ ഉണ്ടായ നാവ് വിഴിഞ്ഞം സംഭവത്തിൽ മുഖ്യമന്ത്രിക്കില്ലെന്ന് അവർ ആരോപിച്ചു.വിദേശപണം പറ്റുന്ന വിദേശ ചരന്മാരായ ഒരു പിടി ആൾക്കാരെ കൊണ്ട് സർക്കാരാണ് വിഴിഞ്ഞത്തെ ഇന്നത്തെ സ്ഥിതി വഷളാക്കിയത് എന്നും അവർ ആരോപിച്ചു. തുറമുഖ നിർമാണത്തിനായി ലോഡുമായി എത്തിയ ലോറികളെ തടഞ്ഞ് വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് അന്വേഷണം നടത്തണം. ഇവിടെയുള്ളത് പരാജയപ്പെട്ട ജില്ലാ ഭരണകൂടമാണ്. ജില്ലാ കലക്ടറെ മാറ്റി വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തരായ ഭണാധികാരികളെ കൊണ്ടുവരണമെന്നും ശശികല ടീച്ചർ ആവശ്യപ്പെട്ടു.