​ഗോയിറ്റർ നെഞ്ച് വരെ നീണ്ടു, ശ്വാസനാളം ഇടുങ്ങിയതായി മാറി, സർജറിയുടെ കാരണം വെളിപ്പെടുത്തി താര കല്യാൺ

നടിയും നർത്തകിയുമായ താര കല്ല്യാണിന് സർജറി ആവശ്യമാണെന്നും എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാവണമെന്നും അടുത്തിടെയാണ് മകൾ സൗഭാഗ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ഓപ്പറേഷൻ തീയേറ്ററിൽ നിന്നുള്ള താരയുടെ ചിത്രവും ഒപ്പം പങ്കു വെക്കുകയായിരുന്നു. പോസ്റ്റ് കണ്ടയുടൻ തന്നെ എന്തിനാണ് സർജറിയെന്ന് നിരവധിപേർ കമന്റുകളിലൂടെ ചോദിക്കാനെത്തി. സർജറിക്ക് ശേഷം വിശ്രമത്തിലാണ് ഇപ്പോൾ താര കല്യാൺ‌.

ഇപ്പോഴിതാ സർജറി കഴിഞ്ഞ ശേഷം തനിക്ക് യഥാർഥത്തിൽ എത്തരത്തിലുള്ള അസുഖമായിരുന്നുവെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താര കല്യാൺ. ശബ്ദം അടഞ്ഞതുകൊണ്ടും ശ്വാസ തടസം നേരിട്ടതുകൊണ്ടുമാണ് തനിക്ക് സർജറി വേണ്ടി വന്നതെന്നും താര പറഞ്ഞു. ശേഷം താര കല്യാണിനെ ചികിത്സിച്ച ഡോക്ടറും താരത്തിന്റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചു.

ശ്വാസ തടസം താരയ്ക്ക് ഉണ്ടായിരുന്നു. താരയുടെ ​ഗോയിറ്റർ നെഞ്ച് വരെ നീണ്ടിരുന്നു. താരയുടെ ശ്വാസനാളം വളരെ ഇടുങ്ങിയതായി മാറിയിരുന്നു. സർജറിക്ക് ശേഷം താരയുടെ ശബ്ദം നേരെയായി. ശ്വാസം എടുക്കുന്നതിലെ പ്രശ്നങ്ങളും മാറി. ഇനി താരയ്ക്ക് കൊച്ചു മകൾ സുദർശനയെപ്പോലെ അലറാം.’ ‘ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. വളരെ നന്നായി സംസാരിക്കാനും സാധിക്കും. ചില ബ്രീത്ത് എക്സൈസുകൾ ഇനി മുതൽ ചെയ്യേണ്ടി വരും

കുറച്ച് കാലത്തേക്ക് വിസിറ്റേഴ്സ് വേണ്ടെന്നും പുറത്തുള്ള സഞ്ചാരം ഒഴിവാക്കണമെന്ന് നിർദേശമുണ്ടെന്നും അതിനാൽ തന്നെ ഇനി മുതൽ കുറച്ച് കാലത്തേക്ക് വീടിനുള്ളിൽ തന്നെ കഴിയുമെന്നും അപ്പോഴും വിശേഷങ്ങൾ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാമെന്നും’ താര കല്യാൺ വ്യക്തമാക്കി. ശസ്ത്രക്രിയയുടെ പ്രൊസീജിയറിനെ കുറിച്ച് കേട്ടപ്പോൾ ടെൻഷനുണ്ടായിരുന്നുവെന്നും ഡോക്ടർമാരിലും ദൈവത്തിലും വിശ്വസിച്ച് ഓപ്പറേഷന് തയ്യാറാവുകയായിരുന്നുവെന്നും താര കല്യാൺ സർജറിക്ക് കയറും മുമ്പ് പറഞ്ഞിരുന്നു.