ഭരണ നേട്ടങ്ങൾ ഒന്നുമില്ല, കൊല്ലത്ത്‌ എത്തിയ മുഖ്യമന്ത്രി പരിഹസിച്ചത് യുഡിഎഫിനെയും ബിജെപിയെയും

കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലത്ത് എത്തിയ മുഖ്യമന്ത്രിക്ക് എടുത്തുപറയാൻ യാതൊരു ഭരണനേട്ടങ്ങളുമില്ല. കൊല്ലത്ത് മുകേഷിന് വോട്ട് അഭ്യർത്ഥിച്ച് എത്തിയ മുഖ്യൻ യുഡിഫിനെയും ബിജെപിയെയും പരിഹസിക്കുകയായിരുന്നു. സർക്കാറിന്റെ വീഴ്ചകളെ മറയ്ക്കാൻ ഇതല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് വാസ്തവം.

മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത് തന്നെ കേന്ദ്രസർക്കാരിനെ വിമർശിച്ചുകൊണ്ടായിരുന്നു. ആർഎസ്എസിന്റെ അജണ്ടകളാണ് ബിജെപി സർക്കാർ നടപ്പാക്കുന്നതെന്നും മുഖ്യൻ പറയുകയുണ്ടായി.