കുഴിച്ചിടുമ്പോള്‍ കൃഷ്ണനും മകന്‍ അരുണിനും ജീവനുണ്ടായിരുന്നു

വണ്ണപ്പുറം:അടിച്ചും കുത്തിയും പരികേല്പ്പിച്ച് അവരേ ജീവനോട് കുഴുച്ച് മൂടുകയായിരുന്നു.കമ്പകക്കാനം കൂട്ടക്കൊലയില്‍ ഞെട്ടിക്കുന്ന മെഡിക്കൽ റിപോർട്ട്. പിതാവും മകനും മരിച്ച സമയം കണക്കാക്കിയപ്പോൾ കൃത്യമായി പറഞ്ഞാൽ സംഭവം നടന്ന തിങ്കളാഴ്ച്ച പുലർച്ചെ അവർക്ക് ജീവൻ ഉണ്ടായിരുന്നു. ശ്വാസ കോശത്തിൽ മൺ തരികൾ ഉണ്ട്. ആദ്യം മരിച്ച അമ്മയും മകളും തമ്മിൽ ഇവരുടെ മരണത്തിനു 1 മണിക്കൂറിലേറെ വ്യത്യാസം. അതായത് കുഴിയിൽ പിതാവിനേയും മകനേയും ജീവനോട് ക്രൂരന്മാർ കുഴിച്ചു മൂടികൂട്ടക്കൊലയ്ക്കു പിന്നില്‍ തമിഴ്‌നാട് സംഘമെന്നും നിധിക്കായി നടത്തിയ മന്ത്രവാദം ഫലിക്കാതിരുന്നതാണു കാരണമെന്നും പോലീസിന്റെ ഏകദേശ സ്ഥിരീകരണം. ആക്രമണത്തിനിടെ മകള്‍ ആര്‍ഷ ചെറുത്തുവെച്ചും അനീഷിന് ഈ ശ്രമത്തിനിടയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കൊലയാളി സംഘത്തില്‍ പതിനാറു വയസുകാരനുമുണ്ടെന്നു വിവരമുണ്ട്.

കൃഷ്ണന്‍ കൊല്ലപ്പെട്ടാല്‍ മന്ത്രസിദ്ധി തങ്ങള്‍ക്കു കിട്ടുമെന്ന ധാരണയാണ് കൂട്ടക്കൊലയ്ക്ക് പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് വെളിപ്പെടുത്തല്‍. കൊലയാളി സംഘത്തില്‍ പതിനാറു വയസുകാരനുമുണ്ടെന്നു വിവരമുണ്ട്. കൊല്ലപ്പെട്ട മന്ത്രവാദിയായ കൃഷ്ണന്റെ സഹായി അനീഷ്, അടിമാലി സ്വദേശിയായ മന്ത്രവാദി, തമിഴ്‌നാട് സ്വദേശി കനകന്‍ എന്നിവരാണ് പിടിയിലായത്. നഷ്ടപ്പെട്ട 40 പവന്‍ സ്വര്‍ണവും പ്രതികളില്‍ നിന്നു കണ്ടെടുത്തു. നിധി കണ്ടെത്താന്‍ മന്ത്രവാദം നടത്തിയതില്‍ ഇടനിലക്കാരനായിരുന്നു ആണ്ടിപ്പട്ടി സ്വദേശി കനകന്‍. നെടുങ്കണ്ടം സ്വദേശിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കു കേന്ദ്രീകരിച്ചത്. ഇടുക്കി പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പോലീസ് സംഘം ആണ്ടിപ്പട്ടിയിലെത്തിയാണ് കനകനെ കസ്റ്റഡിയിലെടുത്തത്.

ഈ ഗ്രാമത്തില്‍ 16 – 65 പ്രായത്തിലുള്ള എല്ലാവരുടെയും വിരലടയാളങ്ങള്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. നിധി, െറെസ്പുള്ളര്‍ ഇടപാടുകളുമായി തമിഴ്‌നാട്ടിലേക്കും നീളുന്ന വന്റാക്കറ്റിലെ കണ്ണിയായിരുന്നു കൃഷ്ണന്‍. നിധി തേടിയവരില്‍ നിന്നു പണം വാങ്ങി കൃഷ്ണനു നല്‍കിയ കനകനും കൃത്യത്തില്‍ നേരിട്ടു ബന്ധമുള്ളതായി പോലീസ് കരുതുന്നു. കൊലയാളി സംഘവുമായി കനകന്‍ കമ്പകക്കാനത്ത് എത്തിയിരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.