തോമസ് ഐസക്ക് സ്വപ്നയേ വിളിച്ചു, കിഫ്ബി നിധിയിലും സ്വർണ്ണ കടത്തുകാർ കൈയ്യിട്ടു

മന്ത്രി തോമസ് ഐസക്കിനു സ്വപ്ന സുരേഷുമായി ബന്ധം ഉണ്ട് എന്നും ഇവർ തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്നും ബി ജെ പി നേതാവ് കെ.സുരേന്ദ്രൻ.അല്ലേങ്കിൽ തോമസ് ഐസക്ക് നിഷേധിക്കട്ടേ എന്നും അദ്ദേഹം കൂട്ടി ചേർത്തു.തോമസ് ഐസക്കിന്റെ ഫോൺ കോളുകൾ പരിശോധിക്കണം എന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു

കിഫ്ബിയിലും സ്വര്‍ണക്കടത്ത് സംഘം ഇടപെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.കിഫ്ബിയിൽ നടന്നത് കോടികളുടെ അഴിമതിയാണ്‌. ഇത് ഒളിപ്പിച്ച് വയ്ക്കാനാണിപ്പോൾ തോമസ് ഐസക്ക് ശ്രമിക്കുന്നത്.ഇതോടെ മുഖ്യമന്ത്രിക്ക് പിന്നാലെ ധന മന്ത്രിയും വിവാദത്തിൽ പെട്ടിരിക്കുകയാണ്‌.

സ്വപ്‌ന സുരേഷും തോമസ് ഐസക്കും തമ്മില്‍ എന്താണ് ബന്ധമെന്ന് ഐസക്ക് വ്യക്തമാക്കണം. കിഫ്ബിയിലെ പല പദ്ധതികളുടെയും കാര്യത്തില്‍ തോമസ് ഐസക്ക്, ശിവശങ്കറുമായും സ്വപ്‌ന സുരേഷുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. നിഷേധിക്കാന്‍ ഐസക്കിന് സാധിക്കുമോ?സ്വപ്‌ന സുരേഷിന്റെ ടെലഫോണുകള്‍ പരിശോധിച്ചാല്‍ വ്യക്തമായ വിവരങ്ങള്‍ കിട്ടും. തോമസ് ഐസക്കും സ്വപ്‌നയും തമ്മില്‍ വളരെ അടുത്തബന്ധമാണ്. ശിവശങ്കറുമായി ചേര്‍ന്ന് ചില കളികള്‍ അവര്‍ കളിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്തിലും മയക്കുമരുന്നിലും മാത്രമല്ല, സംസ്ഥാനത്തെ പ്രധാനപ്പെട്ട പദ്ധതികളുടെ പേരിലുള്ള എല്ലാ അഴിമതികളിലും ഈ സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് പങ്കാളിത്തമുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് സംഘത്തെ മുഖ്യമന്ത്രിയോടൊപ്പം സംസ്ഥാനത്തെ പല മന്ത്രിമാരും സഹായിച്ചു എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. അതിലൊരു പ്രധാനപ്പെട്ട മന്ത്രിയാണ് തോമസ് ഐസക്ക്‘- സുരേന്ദ്രന്‍ പറഞ്ഞു.