കടകംപള്ളിയുടെ വിവാദ ഓഡിയോ, കര്‍മ്മ ന്യൂസിന് ഭീഷണി

മന്ത്രി കടകമ്പള്ളിയുമായി ബന്ധപ്പെട്ട് വിവാദ ഓഡിയോ പുറത്ത് വിട്ടതുമായി ബന്ധപ്പെട്ട് കര്‍മ്മ ന്യൂസിലേക്ക് ഭീഷണി. വാര്‍ത്ത പിന്‍ വലിച്ചില്ലെങ്കില്‍ ഓഫീസ് തകര്‍ക്കും എന്നും കള്ള കേസിട്ട് കുടുക്കും എന്നുമായിരുന്നു ഭീഷണി സന്ദേശം. മന്ത്രിയുമായി ബന്ധപ്പെട്ട് ഇടനിലക്കാര്‍ എന്ന് വിശേഷിപ്പിച്ച് വന്ന മെസേജുകളും കോളുകളുമാണ് വന്നത്. കര്‍മ്മ ന്യൂസ് ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തും എന്നുള്ള ഭീഷണി ലഭിച്ചതിനാല്‍ കര്‍മ്മ ന്യൂസ് സംഭവത്തിന്റെ വിശദമായ വിവരങ്ങള്‍ അടങ്ങിയ പരാതി പ്രധാനമന്ത്രി, ഇന്ത്യന്‍ പ്രസിഡന്റ്, കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, കേരളാ ഗവര്‍ണ്ണര്‍, കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവര്‍ക്കും കേരളാ പോലീസ് മേധാവിക്കും നല്കി. ഭീഷണി സന്ദേശം മന്ത്രിയുമായി ബന്ധപ്പെട്ട വിവാദ ഓഡിയോ ക്‌ളിപ്പ് പുറത്ത് വിട്ടതാണ്.

പ്രതിപക്ഷം ശക്തമല്ലാത്ത ഒരു നാട്ടില്‍ ജനാധിപത്യത്തിന്റെ ശവക്കുഴി ആയിരിക്കും ഉണ്ടാവുക. കര്‍മ്മ ന്യൂസ് കേരളത്തിലെ ഏറ്റവും ശക്തമായ പ്രതിപക്ഷമാണ്. പ്രതിപക്ഷത്തേ ശബ്ദവും, നാവും, ഇല്ലാത്ത ജനപക്ഷത്തിന്റെ ശംബവും നാവും ആവുകയായിരുന്നു കഴിഞ്ഞ 5 വര്‍ഷങ്ങളായി ഞങ്ങള്‍. ഈ കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ പിണറായി സര്‍ക്കാരിനെ ഏറ്റവും അധികം വിമര്‍ശിച്ച ഒരു മാധ്യ്മം ആണ് കര്‍മ്മ ന്യൂസ്. ഇത് കേവലം ഒരു പിണറായി വിജയനോടോ..കേരളാ സര്‍ക്കാരിനോടോ ഉള്ള മാത്രം ഒരു എതിര്‍പ്പല്ല.

ഈ നാട് ഭരിക്കുന്ന സര്‍ക്കാരിനു അവരുടെ പ്രചാരണവും പരസ്യവും നടത്താന്‍ പണം ഉണ്ട്. പി ആര്‍ ഡി വഴി ആയിരകണക്കിനു കോടികള്‍ നല്കി കാലാ കാലങ്ങളില്‍ മുന്‍ നിര മാധ്യമങ്ങളില്‍ പെയ്ഡ് പരസ്യങ്ങള്‍ ഇറക്കും. കൂടാതെ സര്‍ക്കാര്‍ കാര്യം പ്രചരിപ്പിക്കാന്‍ പി ആര്‍ ഡി എന്നൊരു വകുപ്പ് തന്നെ ഉണ്ട്. അനേകം മന്ത്രിമാരും, കലക്ടര്‍മാരും തുടങ്ങി വില്ലേജ് ഓഫീസിലെ തൂപ്പുകാര്‍ വരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കള്‍ ആണ്. എന്നാല്‍ ഈ പ്രതിപക്ഷത്തിനാരുണ്ട്. രമേശ് ചെന്നിത്തലക്കും കെ സുരേന്ദ്രനും ആകെ ഉള്ളത് അവരുടെ നാക്ക് മാത്രമാണ്.

നാട്ടിലേ എല്ലാ മാധ്യമങ്ങളുടെയും കണ്ണുകള്‍ പണം നല്‍കി സര്‍ക്കാര്‍ മുടി കെട്ടുമ്പോള്‍ കഴുകന്‍ കണ്ണുകളുമായി എന്നും കര്‍മ്മ ഉണര്‍ന്നിരുന്നു. 5 കൊല്ലം കണ്ണില്‍ എണ്ണ ഒഴിച്ച് കര്‍മ്മ ഉണര്‍ന്നിരുന്നു സത്യങ്ങള്‍ വിളിച്ച് പറഞ്ഞു. ആ ധര്‍മ്മമാണ് പ്രതിപക്ഷ ധര്‍മ്മം. ആ ധര്‍മ്മം 5 കൊല്ലം നിറവേറ്റുന്ന അവസാന ദിനങ്ങളാണ് ഇപ്പോള്‍. ഇനി വരുന്ന സര്‍ക്കാരിനേയും ഞങ്ങള്‍ ഇതുപോലെ നേരിടും. ഇനി യു ഡി എഫ് വന്നാലും ബിജെപി വന്നാലും അന്നും ഈ പ്രതിപക്ഷ ധര്‍മ്മം കര്‍മ്മ ന്യൂസ് സ്വീകരിക്കും. ഇനി നാളെ ഇടത് പക്ഷം ആണ് കേരളത്തിലേ പ്രതിപക്ഷം എങ്കില്‍ കര്‍മ്മ നാളെ ആ ഇടത് പക്ഷത്തിനൊപ്പം ഇവിടെ ഉണ്ടാകും.

പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കര്‍മ്മ ന്യൂസ് കത്തിക്കും, തല്ലി തകര്‍ക്കും എന്ന് പറയുന്ന മന്ത്രിമാരുടെ അടുത്ത ആളുകള്‍ എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു. പണ്ട് നിങ്ങള്‍ ക്രൈം നന്ദകുമാറിന്റെ കോഴിക്കോട് ഓഫീസ് തീവയ്ച്ചിരുന്നു. എന്നിട്ടെന്താ ക്രൈം നന്ദകുമാര്‍ പണി നിര്‍ത്തിയോ..ആയിരം മടങ്ങ് ശക്തിയോടെ അദ്ദേഹം ഇപ്പോഴും നിങ്ങളേ വേട്ടയാടുന്നു എങ്കില്‍ അന്ന് നിങ്ങള്‍ ചെയ്ത പാപത്തിന്റെ ഫലമാണ്. കര്‍മ്മയുടെ സ്‌പേസ് ഇവിടുത്തേ ജനങ്ങളുടെ ഹൃദയത്തിലാണ്. 40 ലക്ഷം ആളുകളാണ് ഞങ്ങള്‍ ലൈക്കും ഫോളോയും , സബ്‌സ്‌ക്രൈബും ചെയ്ത് ഹൃദയത്തില്‍ നിര്‍ത്തിയിരിക്കുന്നത്. മലയാളത്തിന്റെ വൈറല്‍ മാധ്യമമാണ് കര്‍മ്മ ന്യൂസ്. 40 ലക്ഷം ആളുകളുടെ ഹൃദയത്തില്‍ കയറി ഈ പറയുന്ന പിണറായിയും കടകം പള്ളിയും അയക്കുന്ന ഗുണ്ടകള്‍ക്ക് കര്‍മ്മയെ തകര്‍ക്കാനാകുമോ

ഓരോ തച്ചുടക്കലും കര്‍മ്മക്ക് കെട്ടി ഉയര്‍ത്താനുള്ള പുതിയ അസ്ഥിവാരത്തിന്റെ തുടക്കമാണ്. പുതിയ അടിത്തറയുടെ കാരണം ആകും. അതിനാല്‍ തന്നെ കര്‍മ്മയാണേല്‍ ഇത് തകരില്ല. കര്‍മ്മയോട് ഇന്നു വരെ ഏറ്റുമുട്ടിയ എല്ലാരും പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ..ആരോടും സ്ഥിരം പകയില്ല. കര്‍മ്മ തകര്‍ക്കും എന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കാണില്ല എന്നും പറയുന്ന സി.പി.എം അമിതാവേശക്കാരേ പിണറായി വിജയനും, കടകം പള്ളിയും പിടിച്ച് കെട്ടിയില്ലേല്‍ അത് ആപത്താകും. കാലത്തിന്റെ മഹാ ദുരന്തങ്ങളായി നിങ്ങളുടെ ജീവ ചരിത്രത്തോടൊപ്പം അത്തരം ദുഷ്‌ചെയ്തികള്‍ എന്നും ചേര്‍ത്ത് വയ്ക്കാന്‍ ഇടവരുത്തരുത്. കര്‍മ്മക്ക് വന്ന ഭീഷണിയും, അതുമായി ബന്ധപ്പെട്ട ആളുകളേയും കൃത്യമായി ഞങ്ങളുടെ പരാതിയില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മുതല്‍ ഡിജിപിക്കും പ്രധാനമന്ത്രിക്കും എല്ലാം കൃത്യമായി എഴുതി അറിയിച്ചിട്ടുണ്ട്. താന്‍ താന്‍ നിരന്തിരം ചെയ്യുന്ന കര്‍മ്മ ഫലങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുക തന്നെ വേണം