അടിമാലിയിൽ ട്രാവലർ മറിഞ്ഞ് അപകടം, മൂന്ന് വയസ്സുകാരി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ഇടുക്കി. അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പുരുഷന്മാരും മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ 13 പേര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. തിരുനല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ പെട്ടത്.

ഇവര്‍ ഒരുമിച്ച് വിനോദയാത്രയ്ക്ക് എത്തിയതാണ്. അതേസമയം പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.