കേരളത്തിൽ നിന്നും 750 കോടി രൂപയുമായി എത്തിയ ട്രക്ക് തെലുങ്കാനയിൽ തടഞ്ഞു

കേരളത്തിൽ നിന്നും വൻ കറൻസി ശേഖരവുമായി എത്തിയ ട്രക്ക് തെലുങ്കാനയിൽ തടഞ്ഞു. 750 കോടി രൂപയുടെ കറൻസി കെട്ടുകൾ ആയിരുന്നു ട്രക്കിന്റെ ഉള്ളിൽ ഉണ്ടായിരുന്നത്. ട്രക്ക് ഗഡ്‌വാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അവിടെ ഉണ്ടായിരുന്ന പോലീസ് തടയുകയായിരുന്നു. കറൻസി കയറ്റി വന്ന ട്രക്ക് ഗഡ്‌വാളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് തടഞ്ഞത് വലിയ കോളിളക്കമുണ്ടാക്കി.

പിന്നീട് പണത്തിന്റെ അവകാശം ഉന്നയിച്ച് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത് വന്നു.തങ്ങളുടെ പണം ആണിതെന്നും കേരളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നുവെന്നും ബാങ്ക് അവകാശ വാദം ഉന്നയിച്ചു.പരിശോധനയ്ക്ക് ശേഷം ട്രക്ക് ബാങ്കിനു കൈമാറുകയായിരുന്നു.തെലങ്കാനയിലെ തിരഞ്ഞെടുപ്പ് കാലത്ത് നിയമപാലകരുടെ ഉയർന്ന ജാഗ്രതയാണ് കറൻസി കയറ്റി വന്ന ട്രക്ക് കണ്ടെത്താനും ബാങ്കിനു കൈമാറാനും ആയത്.

ദേശീയ പാതയിൽ (NH) ഗഡ്‌വാളിൽ ചൊവ്വാഴ്ച രാത്രി ഒരു ‘അസാധാരണ ചരക്ക്’ കയറ്റിക്കൊണ്ടിരുന്ന ഒരു സാധാരണ ട്രക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ പോലീസ് തടഞ്ഞതോടെയാണ്‌ വിവാദം ഉടലെടുത്തത്. തിരഞ്ഞെടുപ്പിനേ സ്വാധീനിക്കാൻ ആയിരുന്നു പണം എന്നായിരുന്നു ഊഹിച്ചതും.കള്ളക്കടത്തുകാരുടെ വഴിയായ ഗഡ്‌വാളിലൂടെ കടന്നുപോകുന്ന ഹൈവേ കൂടിയായതിനാൽ പോലീസിന്റെ സംശയം ഇരട്ടിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കറൻസി കസ്റ്റഡിയിലെടുത്ത് അതിന്റെ ദൃശ്യങ്ങളും എടുത്തു.

ഏതാനും മണിക്കൂറുകൾ നീണ്ട സസ്‌പെൻസിന് ശേഷം, കേരളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റുന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടേതായതിനാൽ ക്യാഷ് ലോഡ് നിയമ വിധേയം എന്ന് ബാങ്ക് ഓഫ് ഇന്ത്യ രേഖകൾ ഹാജരാക്കുകയായിരുന്നു.

പണം സംബന്ധിച്ച സോഴ്സുകൾ കണ്ടെത്തി എന്നറിയിച്ച് തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർ വികാസ് രാജ് എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു, ബാങ്ക് അധികൃതരുടെ സ്ഥിരീകരണത്തിന് ശേഷമാണ് ട്രക്ക് ഈലക്ഷൻ കമ്മീഷൻ വിട്ട് നല്കിയത്.ക്രമസമാധാനപാലന ഏജൻസികളുടെ ഉയർന്ന ജാഗ്രത മൂലം സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ഓരോ വാഹനവും സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഹൈദരാബാദ് സന്ദർശിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഗോവയിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും മഹ്ബുഗ് നഗർ വഴി ഹൈദരാബാദിലേക്കുള്ള കള്ളക്കടത്ത് തടയണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് അധികാരികളോട് പറഞ്ഞിരുന്നു. അതേസമയം, പണവും മദ്യവും മയക്കുമരുന്നും സ്വർണവും വിലയേറിയ രത്നങ്ങളും ഉൾപ്പെടെ പിടിച്ചെടുക്കൽ 165 കോടി രൂപയിലെത്തി. പിടിച്ചെടുത്ത സ്വർണം, വജ്രങ്ങൾ, വിലപിടിപ്പുള്ള ലോഹങ്ങൾ എന്നിവയ്ക്ക് 62 കോടി രൂപയും 77 കോടി രൂപയും മൂല്യമുണ്ട്.