ഓൺലൈൻ വായ്പാ ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ, ഉടൻ നിയമനിർമാണം നടത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ന്യൂഡല്‍ഹി. രാജ്യത്ത് ഓണ്‍ലൈന്‍ വായ്പാ ആപ്പുകളെ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഉടന്‍ തന്നെ ഡിജിറ്റല്‍ ഇന്ത്യ ആക്റ്റിനായിട്ടുള്ള നടപടികള്‍ ആരംഭിക്കും. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലെ ഐടി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുണ്ട്. റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കി പുറത്തിറക്കും. അതേസമയം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഓണ്‍ലൈല്‍ വായ്പ തട്ടിപ്പില്‍ കുരുങ്ങി ഒരു കുടുംബം ആത്മഹത്യ ചെയ്തിരുന്നു.

ഇവരുടെ മരണത്തിന് ശേഷവും വായ്പ്പാ ആപ്പുകാര്‍ വേട്ടയാടല്‍ തുടരുകയാണ്. ബന്ധുക്കളുടെ ഫോണിലേക്ക് മരിച്ച ശില്‍പയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച് ഭീഷണി തുടരുന്നു.