പ്രതിഫലം വൻ തോതിൽ ഉയർത്തി പ്രിയ മണി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും താരം അഭിനയിച്ചു. ബോളിവുഡ് ചിത്രം ചെന്നൈ എക്‌സ്പ്രസിലും താരം സാന്നിധ്യം അറിയിച്ചു. ഇപ്പോൾ ദ് ഫാമിലി മാൻ സീസൺ ടുവിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് താരം. ദേശീയ പുരസ്‌കാരം അടക്കം നേടിയിട്ടുള്ള താരം മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിലെ വിധികർത്താവായും നടി എത്തിയിരുന്നു. ഇപ്പോൾ നടി പ്രതിഫലത്തിന്റെ കാര്യത്തിൽ വലിയൊരു വർധനവ് നടത്തി എന്ന വിവരമാണ് പുറത്ത് വരുന്നത്. പ്രതിദിനം വാങ്ങിയിരുന്ന തുകയിൽ നിന്നും വലിയൊരു വ്യത്യാസമാണ് ഇപ്പോളുണ്ടായിരിക്കുന്നത്

പ്രിയാമണി ഒരു ദിവസം ഒന്നരലക്ഷം രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോൾ മൂന്ന് മുതൽ നാല് ലക്ഷം വരെ നടി ഉയർത്തി എന്നാണ് വിവരം. മുൻപ് ലഭിച്ചിരുന്നതിലും രണ്ടിരട്ടിയോളം തുകയാണ് നടി കൂട്ടിയിരിക്കുന്നത്. ബോളിവുഡിൽ നടൻ അജയ് ദേവ്ഗണിനൊപ്പം മൈതാൻ, എന്ന ചിത്രവും ഷാരുഖ് ഖാൻ-ആറ്റ്‌ലി ചിത്രം, വീരാത പർവ്വം, എന്നിങ്ങനെ നിരവധി സിനിമകളാണ് പ്രിയാമണിയുടേതായി വരാനിരിക്കുന്നത്. അടുത്തിടെ പ്രതിഫലം വർധിപ്പിച്ച ബോളിവുഡ് സുന്ദരി കരീന കപൂറിനെ പോലെയുള്ള അഭിനേതാക്കളെ പ്രിയാമണി അഭിനന്ദിച്ചിരുന്നു. അവരൊക്കെ അത് അർഹിച്ചിരുന്നു എന്നാണ് പ്രിയാമണി പറഞ്ഞത്. ‘ഈ സ്ത്രീകൾ തങ്ങൾക്ക് ആവശ്യമുള്ളത് പറയാൻ കഴിയുന്ന ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു. അത് തെറ്റാണെന്നുള്ള നിങ്ങളുടെ കമന്റുകൾ കൊണ്ട് ആ വ്യക്തി അതിന് അർഹനല്ലെന്ന് അർത്ഥമാക്കുന്നില്ല

തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പ്രിയാമണി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പൃഥ്വിരാജ് നായകനായ സത്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടൻ ആന്റ ദ സെയ്ന്റ്, ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ സിനിമകളിൽ നായികയായി എത്തി. പതിനെട്ടാം പടിയാണ് അവസാനമായി അഭിനയിച്ച മലയാളം ചിത്രം. വിരാട പർവം, നാരപ്പ, മൈദാൻ, തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.