വാനമ്പാടി ക്ലൈമാക്സ് നിരുത്സാഹപ്പെടുത്തി,പപ്പിയെ അവസാനം കാണിക്കണമായിരുന്നെന്ന് ആരാധകർ

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന നിരവധി പ്രേക്ഷകരുള്ള വാനമ്പാടി സീരിയൽ അവസാനിച്ചിരിക്കുകയാണ്.ക്ലൈമാക്സ് മോശമായെന്നാണ് ആരാധകരുടെ അഭിപ്രായം.പ്രതീക്ഷിക്കാത്ത തരത്തിലുള്ള ട്വിസ്റ്റാണ് ഒടുവിലായി വന്നതെന്നും ആരാധകർ പറഞ്ഞിരുന്നു.പപ്പിയുടെ തുറന്നുപറച്ചിലും ഭാവമാറ്റങ്ങളിലുമെല്ലാം പ്രേക്ഷകർക്കും അമ്പരപ്പായിരുന്നു.2017ലാണ് സീരിയൽ സംപ്രേക്ഷണം ആരംഭിച്ചത്.മോമഹ്ന‍ കുമാറായി സായ് കിരണും,പത്മിനിയായി സുചിത്രയും രുക്മിണിയായി പ്രീയാ മേനോനും നിർമലയായി ഉമനായരുമാണ് വേഷമിടുന്നത്

വാനമ്പാടിക്ക് രണ്ടാം ഭാഗം വരുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ആരാധകർ ഉന്നയിച്ചിരുന്നു,രണ്ടാം ഭാഗമില്ലെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്.കൊയിലമ്മയുടെ മലയാള പതിപ്പാണ് വാനമ്പാടി.തെലുങ്കിൽ അഭിനയിച്ചതിന് ശേഷമായാണ് മലയാളത്തിലേക്കും തന്നെ ക്ഷണിച്ചതെന്നായിരുന്നു സായ് കിരൺ പറഞ്ഞത്.

ക്ലൈമാക്‌സിൽ പത്മിനിയെ കാണിക്കാത്തതിനെക്കുറിച്ച് എല്ലാവരും ഒരുപോലെ വിയോജിപ്പ് അറിയിച്ചിരുന്നു.പപ്പിയെ അവസാനമായി കാണാൻ കഴിയാത്തതിൽ സങ്കടമുണ്ട്.ക്ലൈമാക്‌സിൽ പപ്പി മോഹനും മക്കൾക്കുമൊപ്പം ഉണ്ടാവേണ്ടിയിരുന്നതാണ്പ്രതീക്ഷകളോടെയായിരുന്നു എപ്പിസോഡ് കാണാനിരുന്നത്.പരസ്പരം തെറ്റുകൾ പൊറുത്ത് കുട്ടികളോടൊപ്പം ഹാപ്പിയായി പപ്പിയും വേണമായിരുന്നു.ഭാര്യ പോയതിൽ ഭർത്താവിന്റെ പ്രതികരണം ഇങ്ങനെയായിരിക്കുമോ,ഗേറ്റ് തുറന്ന് കാത്തിരിക്കുന്നതല്ല ചെയ്യേണ്ടിയിരുന്നതെന്നും ആരാധകർ പറയുന്നു.

സീരിയലിന് രണ്ടാം ഭാഗം വരുമോയെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന മറുപടിയായിരുന്നു ആരാധകരുടേത്.ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതോടെയായിരുന്നു താരങ്ങൾ മറുപടി നൽകിയത്.സീരിയലിന് രണ്ടാം ഭാഗമില്ലെന്നായിരുന്നു സുചിത്ര നായരും സായ് കിരണും പറഞ്ഞത്