വീട്ടുകാര്‍ വിഷമിക്കാതിരിക്കാന്‍ കഷ്ടപ്പാടുകള്‍ പോലും അവര്‍ ആരോടും പറയാറില്ല, സൗമ്യയുടെ മരണത്തില്‍ വര്‍ഷ കണ്ണന്‍ പറയുന്ു

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മരിച്ച സൗമ്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും. പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. പ്രവാസികള്‍ക്ക് ഇടയില്‍ വലിയ ഞെട്ടലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് വര്‍ഷ കണ്ണന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. വേറെ ഒരു വഴിയും ഇല്ലാതെയാണ് പലരും ഇങ്ങനെയുള്ള ജോലിക്കായി ഇറങ്ങിത്തിരിക്കുന്നത് ..വീട്ടുകാര്‍ വിഷമിക്കാതിരിക്കാന്‍ ജോലിസ്ഥലത്ത് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ പോലും അവര്‍ ആരോടും പറയാറില്ല ..ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും എണ്ണി ആ പാവങ്ങള്‍ കാത്തിരിക്കുന്നത് എപ്പോഴാണ് പ്രിയപ്പെട്ടവരെ ഒന്ന് കാണുക എന്ന് ചിന്തിച്ചാവും ..- വര്‍ഷ കുറിച്ചു.

വവര്‍ഷ കണ്ണന്റെ കുറിപ്പ്, വളരെയധികം വേദനിപ്പിച്ച ഒരു വര്‍ത്തയുമായിട്ടാണ് ഇന്നത്തെ ദിനം തുടങ്ങിയത് ..ഇസ്രായേലില്‍ നടന്ന ഒരു ഭീകരാക്രമണത്തില്‍ അവിടെ ഹോമം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്ന സൗമ്യ എന്ന മലയാളി സഹോദരി കൊല്ലപ്പെട്ടു .ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് സൗമ്യ ജോലി ചെയ്തിരുന്ന വീടിനു മുകളില്‍ റോക്കറ്റ് ആക്രമണമുണ്ടായത് …ഏതു നിമിഷവും അങ്ങനെ ഒരു ദുരന്തമുണ്ടാകുമെന്ന് അവള്‍ ഭര്‍ത്താവിനോട് പറഞ്ഞ് അധികം വൈകാതെ ആ ദുരന്തം അവളെ അയാളില്‍ നിന്നും തട്ടിയെടുത്തു ..പ്രിയപ്പെട്ടവനെയും ഒന്‍പതു വയസ്സുള്ള മകനേയും അനാഥരാക്കി ആ സഹോദരിയുടെ ജീവനെടുത്തത് നമ്മുടെ നാട്ടില്‍ നിന്നും എത്രയോ ദൂരെ ഒരു രാജ്യത്തില്‍ നടന്ന ഭീകരാക്രമണം.

സൗമ്യയുടെ മോന്റെ അതെ പ്രായത്തിലുള്ള ഒരു മകന്റെ അമ്മയാണ് ഞാന്‍ .. മക്കള്‍ കുറച്ചു നേരത്തേക്ക് കണ്മുന്നില്‍ നിന്ന് മാറുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു ആശങ്കയുണ്ടല്ലോ .. അവര് വീഴുമോ , അശ്രദ്ധ മൂലം അവര്‍ക്ക് വല്ല അപകടം പറ്റുമോ എന്നൊക്കെയുള്ള ചിന്തകള്‍ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും ..അപ്പോള്‍ ഇത് പോലെ കുടുബത്തിനു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വിട്ട് അന്യ രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുന്ന അമ്മമാരുടെ നെഞ്ചിലെ ആ പിടപ്പ് എത്ര വലുതായിരിക്കും ..വേറെ ഒരു വഴിയും ഇല്ലാതെയാണ് പലരും ഇങ്ങനെയുള്ള ജോലിക്കായി ഇറങ്ങിത്തിരിക്കുന്നത് ..വീട്ടുകാര്‍ വിഷമിക്കാതിരിക്കാന്‍ ജോലിസ്ഥലത്ത് അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ പോലും അവര്‍ ആരോടും പറയാറില്ല ..ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും എണ്ണി ആ പാവങ്ങള്‍ കാത്തിരിക്കുന്നത് എപ്പോഴാണ് പ്രിയപ്പെട്ടവരെ ഒന്ന് കാണുക എന്ന് ചിന്തിച്ചാവും ..സൗമ്യ അവസാനമായി മകനെ കണ്ടത് രണ്ട് വര്‍ഷം മുന്നാണ് .. സൗമ്യയെ പോലെ വീടും നാടും വിട്ട് അന്യരാജ്യങ്ങളില്‍ പോയി ജോലിചെയ്യുന്ന സഹോദരിമാര്‍ക്ക് വേണ്ടി ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകള്‍.