പെൺകുഞ്ഞാണ്, അമ്മയായ സന്തോഷം പങ്കിട്ട് വിദ്യ ഉണ്ണി

മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളാണ് ദിവ്യ ഉണ്ണിയും വിദ്യ ഉണ്ണിയും. ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് കടന്ന് വന്ന വിദ്യ പക്ഷെ അഭിനയം കരിയറായി തെരഞ്ഞെടുത്തില്ല. 2011 ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ ലൗ എന്ന സിനിമയിലൂടെയാണ് വിദ്യ സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. സിനിമ വൻ ഹിറ്റായെങ്കിലും പിന്നീട് വലിയ അവസരങ്ങള്‍ വിദ്യ ഉണ്ണിയെ തേടി വന്നില്ല.

2019 ലാണ് വിദ്യ വിവാഹിതയാകുന്നത്. സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭര്‍ത്താവ്. സിംഗപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷൻസില്‍ ഉദ്യോഗസ്ഥനാണ് ചെന്നെെ സ്വദേശിയായ സഞ്ജയ്. ആഘോഷപൂര്‍വം നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അന്ന് വൈറലായി. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് വിദ്യ ഉണ്ണി. താൻ അമ്മയായ സന്തോഷമാണ് വിദ്യ ഉണ്ണി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

പെണ്‍കുഞ്ഞാണ് നടിക്ക് പിറന്നത്. അവളെത്തി, രണ്ട് കുഞ്ഞിക്കാലുകളാല്‍ ഞങ്ങളുടെ കുടുംബം വളര്‍ന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്യ ഉണ്ണി കുറിച്ചു. കുഞ്ഞിന്റെ കൈയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. കൊല്ലം അമൃത എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ച്‌ കൊണ്ടിരിക്കെയാണ് വിദ്യ ഉണ്ണി സിനിമാ രംഗത്തേക്ക് വരുന്നത്. അതിന് മുമ്ബ് ഡാൻസ് ഷോകളിലും മോ‍ഡലിംഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.