വിജയിയുടെയും സം​ഗീതയുടെയും വിവാഹ കഥ ഇങ്ങനെ

തമിഴിലെ സൂപ്പർ സ്റ്റാർ വിജയ്‍യുടെ നാൽപ്പത്തിയെട്ടാം ജന്മദിനമാണ് ഇന്ന്. ആരാധകരും താരങ്ങളുൾപ്പടെയുള്ളവർ വിജയ്‍യ്ക്ക് ആശംസകളുമായി എത്തുകയാണ്. വിജയ് നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് ‘ബീസ്റ്റാ’ണ്.വിജയിയുടെ പ്രണയകഥയും വിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. വിജയ് തന്റെ കരിയറിൽ മുന്നേറുന്നതിനിടെ സംഗീതയെ പ്രണയിച്ച് വിവാഹം കഴിച്ചു. 1999 ഓഗസ്റ്റിലാണ് വിജയും സംഗീതയും വിവാഹിതരായത്. സംഗീത ഹിന്ദുവും വിജയ് ക്രിസ്ത്യാനിയും ആയതിനാൽ ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കാൻ തീരുമാനിച്ചു. തെന്നിന്ത്യൻ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്ത വിവാഹ ചടങ്ങ് ഗംഭീരമായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം. അതിനുശേഷം അവർ വിജയകരമായ ദാമ്പത്യ ജീവിതം തുടരുന്നു

വിവാഹത്തിന് മുമ്പ് സംഗീത ഒരിക്കൽ ദളപതി വിജയ്-യുടെ സിനിമയുടെ സെറ്റിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. താൻ കടുത്ത ആരാധികയാണെന്ന് സംഗീത ആദ്യമായി താരത്തോട് പറഞ്ഞത്. പിന്നീട്, അവൾ സെറ്റിൽ വരുന്നത് തുടർന്നു. വിജയ്-സംഗീത ദമ്പതികൾക്ക് സഞ്ജയ് വിജയ്, ദിവ്യ വിജയ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദളപതി വിജയ്-യുടെ മകനും സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. സഞ്ജയ് വിജയ് നൃത്തത്തിലും ഫൈറ്റിലും പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

മലയാളി താരം ദുൽഖർ അടക്കമുള്ളവർ വിജയ്‍യ്‍ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു എന്നാണ് ദുൽഖർ എഴുതിയിരിക്കുന്നത്. വിജയ് നായകനാകുന്ന പുതിയ ചിത്രമായ വരശിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.