എനിക്ക് പല വിഷയങ്ങളും ചെകുത്താന്മാരെപ്പോലായിരുന്നു, എന്റെ എസ്എസ്എൽസി മാർക്ക് കണ്ട് ഭാര്യ തകർന്നു പോയി- വിനയ് ഫോർട്ട്

സഹനടനായും കോമേഡിയനായും നെഗറ്റീവ് റോൾ അവതരിപ്പിച്ചും മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് വിനയ് ഫോർട്ട്. തമാശ എന്ന സിനിമയിൽ നായകനായിട്ടെത്തി താരം എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കാറുള്ള താരം മകനോടൊപ്പമുള്ള രസകരമായ പല വീഡിയോസും പുറത്ത് വിടാറുണ്ട്.

ഇപ്പോളിതാ തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ മാർക്കിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച താരം താനൊരു നല്ല വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് പറയുന്നത്. തന്റെ എസ്.എസ്.എൽ.സി ബുക്കിലെ മാർക്ക് കണ്ട് ഭാര്യ തകർന്നു പോയതായും വിനയ് ഫോർട്ട് പറയുന്നു.വിനയ് ഫോർട്ടിന്റെ ഭാര്യ സൗമ്യ കെമിസ്ട്രിയിൽ റിസർച്ച്‌ ചെയ്ത ആളാണ്. പ്രണയിക്കുന്ന കാലത്ത് തന്റെ കെമിസ്ട്രി പരിജ്ഞാനം ഒന്നുമറിയാത്ത ഭാര്യ പിന്നീട് ഒരിക്കൽ തന്റെ എസ്.എസ്.എൽ.സി ബുക്കിലെ മാർക്ക് കണ്ട് തകർന്നു പോയി. വെറും 12 മാർക്കാണ് കെമിസ്ട്രിക്ക് തനിക്ക് ഉണ്ടായിരുന്നതെന്നാണ് താരം പറയുന്നത്. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നീ വിഷയങ്ങൾ ഒക്കെ തനിക്ക് ചെകുത്താൻമാരെ പോലെ ആയിരുന്നു. എന്നാൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ വിഷങ്ങൾക്ക് നല്ല മാർക്കുണ്ടായിരുന്നതായും താരം പറയുന്നു

ദീർഘകാലം സുഹൃത്തായിരുന്ന സൗമ്യ രവിയും വിനയും 2014 ഡിസംബർ ആറിനായിരുന്നു വിവാഹിതരാവുന്നത്. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം. ഇരുവർക്കും ഒരു മകനാണുള്ളത്. മകനൊപ്പമുള്ള രസകരമായ നിമിഷങ്ങൾ പലപ്പോഴായി വിനയ് പങ്കുവെക്കാറുണ്ട്.