വാമികയ്ക്ക് രണ്ടു മാസമായി, പുതിയ ഫോട്ടോയുമായി വിരാട് കോഹ്‌ലിയും അനുഷ്കയും

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമയ്ക്കും പെൺകുട്ടി ജനിച്ചത് ജനുവരിയിലാണ്. മകളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. വാമിക എന്നായിരുന്നു കുഞ്ഞിന് നൽകിയ പേര്. കുഞ്ഞു വാമികയ്ക്ക് രണ്ടു മാസം പ്രായമായതിന്റെ സന്തോഷത്തിലാണ് വിരാടും അനുഷ്കയും. കേക്ക് മുറിച്ചാണ് മകൾക്ക് രണ്ടും മാസം പൂർത്തിയായത് ഇരുവരും ആഘോഷിച്ചത്.റെയിൻ ബോ കേക്കിന്റെ ചിത്രം അനുഷ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയിട്ടുണ്ട്. സന്തോഷകരമായ രണ്ടു മാസമെന്നും അനുഷ്ക ഫൊട്ടോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

കോഹ്ലിയും അനുഷ്‌കയും നാളുകളുടെ പ്രണയത്തിനൊടുവിലാണ് വിവാഹിതർ ആയത്. .ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു വിവാഹം നടന്നത്.വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിരാട് അനുഷ്‌ക അഥവവിരുഷ്‌’ചിത്രങ്ങൾ വൻ ഹിറ്റായി.വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു.വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു

അതേ സമയം മുംബൈയിലെ വോർളിയിൽ 34 കോടി രൂപ മൂല്യമുള്ള ലക്ഷ്വറി അപ്പാർട്‌മെന്റ് ഇവർ സ്വന്തമാക്കിയിരുന്നു ആധുനിക രീതിയിൽ ഇന്റീരിയർ ചെയ്ത് മനോഹരമാക്കിയ ഫ്‌ളാറ്റിന്റെ അകത്തളങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഫ്‌ളാറ്റിന്റെ 35ാം നിലയിലാണ് ഇരുവരും താമസിക്കുന്നത്. എന്നാൽ വീടിനുള്ളിൽ മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട് ദമ്പതികൾ. പൂന്തോട്ടത്തിൽ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം വഴി ഇരുവരും പങ്കുവച്ചിരുന്നു.

ജിമ്മാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഇന്ത്യൻ നായകൻ ലോകോത്തര ജിംനേഷ്യമാണ് അപ്പാർട്‌മെന്റിൽ ഒരുക്കിയിട്ടുള്ളത്. സ്വകാര്യടെറസും ഫ്‌ളാറ്റിന് സ്വന്തമായുണ്ട്. കർവ ചൗത്ത് ദിനത്തിൽ ടെറസിൽ നിന്നുള്ള ചിത്രങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവച്ചിരുന്നു.