അച്ഛന്റെയും ചേട്ടന്റെയും മെയ്‌വഴക്കത്തിനൊപ്പം തന്നെ, തായ് ആയോധകലയിൽ തിളങ്ങി വിസ്മയ മോഹൻ‍ലാൽ

മലയാള സിനിമയുടെ താര രാജാവാണ് മോഹൻലാൽ.അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.അച്ഛന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ എത്തിയിട്ടുണ്ട്.ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ആരാധകർ ചോദ്യമുയർത്തി തുടങ്ങിയിരുന്നു.എന്നാൽ തന്റെ വഴി സിനിമയല്ലെന്ന് വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ വിസ്മയയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്.വിസ്മയ തന്നെയാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കു വച്ചത്.കുറച്ച് നാളുകൾക്ക് മുൻപ് തായ്‌ലാന്റിലെ ഫിറ്റ്‌നസ് ക്യാമ്പിൽ ആയോധനകല അഭ്യസിക്കുന്ന വീഡിയോ വൈറലായിരുന്നു.പലതരം അഭ്യാസപ്രകടനങ്ങൾ ചെയ്യുന്നതിന്റെ വീഡിയോ പങ്കുവച്ച് വിസ്മയ എത്താറുണ്ട്

തായ്ക്കോണ്ടോയിലും ഗുസ്തിയിലും ചാംപ്യനായ അച്ഛന്റെയും,ആയോധനകലകളിൽ പ്രാഗത്ഭ്യം തെളിയിച്ച സഹോദരന്റെയും പിന്നാലെ മാർഷ്യൽ ആർട്സിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണ് വിസ്മയ.പുതിയ പരിശീലന വീഡിയോയുമായാണ് താരപുത്രി എത്തിയിരിക്കുന്നത്.ഈ വീഡിയോയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിസ്മയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അച്ഛന്റെയും ചേട്ടന്റെയും മെയ്‌വഴക്കത്തിനൊപ്പം തന്നെയാണ് വിസ്മയയുടെ പ്രകടനമെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

സിനിമകളിൽ നൃത്ത ചുവട് വയ്ക്കുമ്പോഴും ഫെറ്റ് രംഗങ്ങളിലുമുളള മോഹൻലാലിന്റെ അസാധാരണ മെയ്വഴക്കം ആരാധകർക്ക് അറിയാവുന്നതാണ് അത് രണ്ട് മക്കൾക്കും കിട്ടിയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്പ്രായം അറുപത് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ മെയ്വവഴക്കത്തിന് യാതൊരു മാറ്റവുമില്ലെന്നാണ് ആരാധകർ പറയുന്ന്.വിസ്മയയുടെ വീഡിയോകൾ കാണുമ്പോൾ അച്ഛന്റെ മകൾ തന്നെ എന്നാണ് ആരാധകരുടെ പക്ഷം

എഴുത്തും വരകളും മാത്രമല്ല കുറച്ച് ആക്ഷനും കലർന്നതാണ് തന്റെ ജീവിതം എന്നാണ് താരപുത്രി വ്യക്തമാക്കുന്നത്.താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേർത്ത് പുസ്‌കരം പുറത്തിറക്കാൻ ഒരുങ്ങുകയാണ് എന്ന് വിസ്മയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബറോസ് ദി ഗാർഡിയൻ ഓഫ് ഗാമാ ട്രെഷർ എന്ന ചിത്രത്തിൽ സഹസംവിധായികയായി വിസ്മയ എത്തും എന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

https://www.instagram.com/p/CGmGjazJEUz/?utm_source=ig_embed&utm_campaign=embed_video_watch_again