ശരണ്യയ്ക്ക് സ്നേഹക്കൂട്ടായ്മയിലൂടെ പുത്തന്‍വീട്,

കാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആയിരുന്ന സിനിമ-സീരിയൽ നടി ശരണ്യ ശശി പുതു ജീവിതത്തിലേക്ക് തിരികെ എത്തിത്തുടങ്ങിയെന്ന വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.കഴിഞ്ഞ ഏപ്രിലിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് ശരണ്യയ്ക്ക് ചലന ശേഷി നഷ്ടപ്പെട്ടിരുന്നു.തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു.ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി.

എന്നാൽ ശരണ്യ ഈ നവരാത്രി ദിനത്തിൽ ഇരട്ടി സന്തോഷത്തിലാണ്. ശരണ്യയ്ക്ക് സ്നേഹക്കൂട്ടായ്മയിലൂടെ പുത്തൻ വീടൊരുങ്ങി. പുത്തൻ വീട് കണ്ടസന്തോഷത്തിലാണ് ശരണ്യ. തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ​ഗുരുകുലത്തിന് സമീപം പാടത്തിന്റെ കരയിലാണ് ‌വീട്. പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമാണെന്നും ശരണ്യ സന്തോഷത്തോടെ പറയുന്നു. ഇനി അഭിനയത്തിലേക്ക് വരണം. അതിനായി വണ്ണം കുറയ്ക്കണമെന്നും ശരണ്യ സന്തോഷത്തോടെ പറയുന്നു. ചികിത്സയ്ക്കായി മുന്നിട്ട് നിന്ന സീമ ജീ നായരാണ് വീടിനും മുന്നിട്ട് നിന്നത്.പുത്തൻവീടിന്റെ പേരും സ്നേഹസീമ എന്നാണ്.

2012ലാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നടിയുടെ രോഗം സ്ഥിരീകരിച്ചത്.തുടർന്ന് ഇങ്ങോട്ട് നിരവധി ശസ്ത്രക്രിയയ്ക്ക് നടി വിധേയയായി.തലയിലെ ഏഴാം ശസ്ത്രക്രിയയോടെയാമ് ശരണ്യയുടെ ഒരു വശം തളരുകയും കിടപ്പിലാവുകയും ചെയ്തത്.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ പലരും മുന്നിട്ടെത്തി.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹിയായ സീമ ജി നായർ എന്നും ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.തിരുവനന്തപുരത്ത് വീടകവീട്ടിൽ കഴിഞ്ഞസ ശരണ്യയെ സീമ ജി നായർ വൈറ്റിലയിലെ തന്റെ വീട്ടിൽ എത്തിക്കുകയും പിന്നീട് ഫിസിയോ തെറാപ്പിക്ക് വേണ്ടി ആശുപത്രിയിലേക്ക് മാററുകയുമായിരുന്നു.സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്.