കേന്ദ്രസേന വരുമെന്ന റിപ്പോർട്ടിൽ വിഴിഞ്ഞം സമരക്കാർ ഒതുങ്ങി

വിഴിഞ്ഞം സമരവേദിയില്‍ പതിവുപോലെ ഇപ്പോള്‍ അത്ര ആവേശം ഇല്ല. ഇനി തല്ലാനും വെല്ലുവിളിക്കാനുമൊന്നം പോകണ്ട ജനാധിപത്യപരമായ സമരം മതി വാഹനങ്ങളൊന്നും തടയണ്ട തുടങ്ങിയ തീരുമാനത്തിലാണ് സമര സമിതി. കേന്ദ്രസേന ഇറങ്ങുമെന്നറിപ്പോള്‍ വിഴിഞ്ഞം സമരത്തിലുണ്ടായ മാറ്റങ്ങളാണ് ഇത്. വരുമെന്ന് അറിഞ്ഞപ്പോള്‍ ഇ്ത്ര അപ്പോള്‍ വന്നാല്‍ എന്തായിരിക്കും അവസ്ഥ. പിണറായി പോലീസിന് സാധിക്കാത്തത്, കേന്ദ്രസേനയെന്ന പേര് കൊണ്ട് കൊണ്ട് സാധ്യമാകുന്നു. കേന്ദ്രസേന എത്തുമെന്നറിഞ്ഞതോടെ വിഴിഞ്ഞത്തെ സമരാവേശം കെട്ടടങ്ങി, തെളിവായി പള്ളികളിലേക്ക് നല്‍കിയ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍.

വിഴിഞ്ഞം സമരം ആളിക്കത്തിച്ച് പദ്ധതി നിര്‍ത്തിവെപ്പിക്കാമെന്ന ലത്തീന്‍ അതിരൂപതയുടെ തന്ത്രങ്ങളാണ് പാളുന്നത്. കേന്ദ്ര സേനയെ അനുവദിക്കണമെന്ന് അദാനി ആവശ്യപ്പെടട്‌പ്പോള്‍ ഇപ്പോള്‍ ആവശ്യമില്ലെന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമരം അതിരുകടന്നപ്പോള്‍ ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിളിക്കാമെന്ന കോടതി ഉത്തരവ് സമരക്കാര്‍ക്ക് അടിയായിരുന്നു. എന്നാവല്‍ കേന്ദ്രസേനയുടെ സഹായം സര്‍ക്കാര്‍ ആവശ്യപ്പെടാതിരുന്നതോടെ സമരക്കാരും ആവശേത്തിലായ്. കേന്ദ്രസേനയെ വരുത്തിയാല്‍ കേരളത്ിലെ ആഭ്യന്തര വകുപ്പ് പരാജയമെനന് മുഖ്യമന്ത്രി സമ്മതിക്കുന്നതിന് തുല്യമാണത്. ഇരട്ടച്ചങ്കന്‍ അതിന് മുതിരില്ലെന്ന കണക്ക് കൂട്ടലിലായിരുന്നു സമരസമിതി. എന്നാല്‍ കാര്യങ്ങള്‍ കൈയ്യില്‍ നില്‍ക്കില്ലെന്ന് കണ്ടതോടെ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെട്ടത് അദാനിയാണ്, അവര്‍ വന്നാല്‍ സര്‍ക്കാര്‍ തടയില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാകക്ിയതോടെ കേന്ദ്രസേനയുടെ വരവിനുള്ള കളമൊരുങ്ങിയത്. ഇതോടെ വിഴിഞ്ഞത്തെ സമരക്കാര്‍ ഇപ്പോല്‍ ഒതുങ്ങി.

വിഴിഞ്ഞം സമരം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലേക്ക് നയിച്ചതോടെ സമരക്കാരെ നേരിടാന്‍ കേന്ദ്രസേന എത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ സമരവീര്യം ചോര്‍ന്ന നിലയിലാണ് പ്രതിഷേധക്കാര്‍. ഇതിന് തെളിവായി ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലേക്ക് ആര്‍ച്ച് ബിഷപ്പ് നല്‍കിയ സര്‍ക്കുലര്‍. പതിവ് ഭാഷയ്ക്ക് മയം വരുത്തിയുള്ള സര്‍ക്കുലറില്‍ തുറമുഖ പദ്ധതി സ്ഥിരമായി നിര്‍ത്തിവയ്ക്കണമെന്നില്ലെന്ന് കൂടി അടിവരയിടുന്നുണ്ട്. ഇപ്പോഴത്തെ നിര്‍മ്മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്ന് സര്‍ക്കുലറില്‍ പറയുന്നു.