ഹമാസ്-ഇസ്രായേൽ യുദ്ധം, ചങ്കൂറ്റത്തോടെ നിലപാട് പറഞ്ഞ് മോദി

ഇസ്രായേൽ – ഹമാസ് യുദ്ധത്തിൽ ഏറ്റവും ശ്രദ്ധേയമായ നയവുമായി ഇന്ത്യൻ പ്രധാനമന്ത്രി. യുദ്ധത്തിൽ സാധാരണ മനുഷ്യർ മരിക്കുന്നതിനെ ശക്തമായി അപലപിച്ചു. നരേന്ദ്ര മോദി ഒരു ഭാഗത്തേയും മരണത്തേ കാണാതെ പോകുന്നില്ല. രണ്ടാം വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി യുടെ വാക്കുകൾ ഇങ്ങിനെ. ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. ഭീകരാക്രമണത്തേ എന്നും ഭാരതം അപലപിച്ചിട്ടുണ്ട്. ഞങ്ങളും സംയമനം പാലിച്ചിട്ടുണ്ട്. ഞങ്ങൾ സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നൽ നൽകിയിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിൽ സാധാരണക്കാരുടെ മരണത്തെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചതിന് ശേഷം ഞങ്ങൾ ഫലസ്തീനിലെ ജനങ്ങൾക്ക് മാനുഷിക സഹായവും അയച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു

എത്ര അന്തസുള്ള വാക്കുകളാണിത്. നമ്മുടെ കേരളത്തിൽ കുറെ ഇടതുകാരും, കോൺഗ്രസും ലീഗും ഒക്കെ നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യം പോലെ അല്ല. ശശി തരൂർ എന്ന വിശ്വ മാനവികതയുടെ വിശ്വ പൗരനുമായി ചേർത്ത വയ്ക്കാവുന്ന വാക്കുകളാണ്‌ നരേന്ദ്ര മോദിയുടേത്. യുദ്ധത്തിന്റെ ഇരു ഭാഗവും കാണുകയും ഇരു ഭാഗത്തേയും മരണങ്ങളിലും പ്രതിഷേധം അറിയിക്കുകയാണ്‌ നരേന്ദ്ര മോദി. കേരളത്തിലാവട്ടേ നടക്കുന്ന പലസ്തീൻ ഐക്യദാർഢ്യം ഫലത്തിൽ ഹമാസിന്റെ കൂട്ട കൊലകളേ മറച്ച് വയ്ച്ചും ന്യായീകരിച്ചുമാണ്‌. വസ്തുതകളേ വസ്തുതകളായി കാണാൻ മുസ്ളീം വോട്ട് ഭയന്ന് മുന്നണികൾക്ക് സാധിക്കുന്നില്ല

അവിടെയാണ്‌ നരേന്ദ്ര മോദിയുടെ പ്രസ്ഥാവനയുടെ വലിപ്പവും പ്രാധാന്യവും.ആഗോള നന്മയ്ക്കായി ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ ഒന്നിക്കേണ്ട സമയമാണിത് എന്ന് മോദി പറഞ്ഞു. യുദ്ധങ്ങൾക്ക് പകരം ജനങ്ങൾക്ക് ആഹാരവും നല്ല ജീവിതവും ലോകമാകെ നല്കണം എന്നും മോദി പറഞ്ഞു.ഇതിനിടെ ഗാസയിലെ മരണ സഖ്യ 13000ത്തിലേക്ക് നീങ്ങുന്നു എന്ന് അനൗദ്യോഗിക കണക്കുകൾ വരുന്നു. ഇരന്ന് വാങ്ങിയ യുദ്ധത്തിൽ ഇപ്പോൾ ഹമാസിന്റെ പൊടിപൊലും കാണാൻ ഇല്ല. അൽ ഷിദ ആശുപത്രിയിൽ നിന്നും വരുന്ന ഭയാനകമായ വിവരങ്ങൾ ഇപ്പോൾ ലോകമാകെ പലസ്തീനി അങ്കുലികൾക്ക് തിരിച്ചടിയായി. ആശുപത്രി ക്ക് ഉള്ളിൽ ഹമാസിന്റെ ആയുധ ക്യ്മാമ്പ് ആയിരുന്നു. ഇതിന്റെ തെളിവുകൾ എല്ലാം ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്‌.

ഹമാസിനായി വീരവാദം മുഴക്കിയ ആളുകൾ ഇപ്പോൾ കേരളത്തിൽ ഗയിം വീഡിയോകൾ ആണ്‌ പങ്കുവയ്ക്കുന്നത്. ഹമാസ് ഇസ്രായേലിനെ ഓടിക്കുന്നു നേരിടുന്നു എന്നൊക്കെയുള്ള വിധത്തിൽ ഹമാസ് അനുകൂല മലയാളികൾ ഗെയിം വീഡിയോകളുടെ ഭാഗം കട്ട് ചെയ്ത് പ്രചരിപ്പിച്ച് സായൂജ്യം നേടുകയാണ്‌. നമ്മൾ എന്തിനാണ്‌ ആയിര കണക്കിനു കിലോമീറ്റർ അകലെയുള്ള ഹമാസിനായി കേരളത്തിൽ ഇങ്ങിനെ ബഹളം വയ്ക്കുന്നതും വഴക്ക് കൂടുന്നതും. ഹമാസും കേരളവും ഇന്ത്യയുമായി എന്ത് ബന്ധം…ഒന്നും ഇല്ല. മതം മാത്രമാണ്‌ വിഷയം.

ഇന്ധനത്തിന്റെ അഭാവത്താൽ വ്യാഴാഴ്ച ഗാസ മുനമ്പിൽ ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങൾ തകർന്നു, ഹമാസ് നിയന്ത്രണത്തിൽ ആയിരുന്ന അൽ ഷിഫ ആശുപത്രി ഭാഗികമായി തകർത്തു.ആയുധങ്ങൾ സൂക്ഷിച്ച ആശുപത്രിയുടെ എല്ലാ ഇടങ്ങളും തകർത്ത് തരിപ്പണം ആക്കി. ഇനി ആശുപത്രികൾ ഭീക പ്രവർത്തനത്തിനു ഉപയോഗിക്കരുത് എന്ന ശക്തമായ താക്കീതാണിത്.ഹമാസിനെതിരായ ആക്രമണം അടുത്തതായി തെക്ക് ലക്ഷ്യമാക്കുമെന്ന് ഇസ്രായേൽ സൂചന നൽകിയതോടെ ആശയവിനിമയം ദീർഘകാലം തടസ്സപ്പെടാൻ സാധ്യതയുണ്ട്. നിലവിൽ വടക്ക് നിന്നും ജനങ്ങളേ ഇസ്രായേൽ കുടി ഒഴിപ്പിച്ചത് തെക്കൻ ഗാസയിലാണ്‌.

ഇനി അടുത്ത ഓപ്പറേഷൻ തെക്കൻ ഗാസയിലേക്ക് നടത്തും. അവിടെ റെയ്ഡുകൾ ആയിരിക്കും. സംശയം തോന്നുന്ന എല്ലാ വീടും കെട്ടിടവും തെക്കൻ ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യം ഒഴിപ്പിക്കും.ഒന്നോർക്കുക..അറബ് രാജ്യങ്ങൾ ചുറ്റും. ഇസ്ളാമിക ഭീകര രാജ്യങ്ങൾ അടുത്ത്. എന്നിട്ടും ഒരു കുഞ്ഞൻ രാജ്യം അവരെ എല്ലാം കടത്തിവെട്ടി യുദ്ധത്തിൽ മുന്നേറുന്നു. ലോകത്തേ യുദ്ധ വിദഗ്ദർ മൂക്കത്ത് കൈവയ്ക്കുന്നു. അമേരിക്കക്ക് 20 കൊല്ലം അഫ്ഗാനിസ്ഥാനിൽ ചെയ്യാൻ ആകാത്തത്, അമേരിക്കക്ക് ഇറാഖിൽ, ലിബിറ്റയിൽ, വിയറ്റ്നാമിൽ ഒക്കെ ചെയ്യാൻ ആകാതെ പോയത് ജൂതന്റെ യുദ്ധ കരുത്തിൽ വേടുകയാണിപ്പോൾ.

ഇസ്രായേൽ യുദ്ധം ചെയ്യുന്ന ഫലസ്തീൻ പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന ഭാഗമായ ഗാസ തുറമുഖത്തിന്റെ “ഓപ്പറേഷണൽ നിയന്ത്രണം” തങ്ങളുടെ സൈന്യം ഏറ്റെടുത്തതോടെ ഇനി ഇസ്രായേൽ ഈ തുറമുഖം കൈവശം വയ്ക്കും .ഹമാസ് ഭീകര സംഘടനയുടെ നിയന്ത്രണത്തിലുള്ള ഗാസ തുറമുഖത്തിന്റെ പ്രവർത്തന നിയന്ത്രണം ആണിപ്പോൾ ഇസ്രായേൽ പിടിച്ചത്., ഹമാ​‍സിന്റെ പൊടിപോലും ഇല്ല ചെറുത്ത് നില്ക്കാൻ. ലോകത്ത് ആരു പറഞ്ഞാലും ഇസ്രായേൽ കേൾക്കുന്നില്ല. അത്ര മാത്രം പകയോടെയാണ്‌ ഇസ്രായേൽ ഇക്കുറി ഇറങ്ങി തിരിച്ചിരിക്കുന്നത്. ഒരു ഐക്യദാർഢ്യത്തിനും, യു എന്നിനും ഒന്നും ചെയ്യാൻ ആകുന്നില്ല എന്നതാണ്‌ അവസ്ഥ. ജൂത പകയിൽ വെന്ത് വെണ്ണീറാവുകയാണ്‌ ഗാസ എന്ന് തന്നെ പറയാം. ക്ഷണിച്ച് വരുത്തിയ ദുരന്തം തന്നെ ആയിരുന്നു ഇതെല്ലാം