സിപിഎമ്മുകാര്‍ ആനി രാജയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ കാനം എന്തെടുത്തു?

കാനം പിണറായിയുടെ കുഴലൂത്തുകാരനോ? എല്ലാം പിണറായി പറയുന്നത് പോലെയെങ്കിൽ സി പി ഐയും പാർട്ടി സെക്രട്ടറിയുമൊക്കെ പിന്നെന്തിന് ?

സിപിഎമ്മുകാര്‍ ആനി രാജയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം എന്തെടുക്കുകയായിരുന്നു? കാനം പിണറായിയുടെ കുഴലൂതുകയായിരുന്നോ? സിപിഎമ്മുകാര്‍ ആനി രാജയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ കാനം ഒരക്ഷരം മിണ്ടിയില്ലെന്ന് സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം.

പിണറായിക്ക് 42 വാഹനങ്ങളുടെ അകമ്പടി എന്തിന്?. അച്യുതമോനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആർഭാടമല്ലേ ഇത്? ഒരേ മുന്നണിയിൽ ഭരണം കൈയ്യാളുമ്പോൾ ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം കാനം കാണിക്കുന്നില്ല. കാനം തിരുത്തല്‍ ശക്തിയാകുന്നില്ല. സിപിഐ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേരെ വിമർശനങ്ങളുടെ പെരുമഴ. കാനത്തെ വേദിയില്‍ ഇരുത്തിക്കൊണ്ട് തന്നെ ആയിരുന്നു ഇതൊക്കെ എന്നതും ശ്രദ്ധേയം.. സിപിഎമ്മുകാര്‍ ആനി രാജയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ കാനം ഒരക്ഷരം മിണ്ടിയില്ലെന്ന് വിമര്‍ശനം. കാനം പിണറായിയുടെ കുഴലൂത്തുകാരനായി മാറിയെന്ന് അടുത്തിടെയായി ഉയരുന്ന പരിഹാസത്തിനു ശക്തി പകരുന്നതാണ് ഇതൊക്കെ.

42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമോനോനും നായനാര്‍ക്കും വിഎസിനും ഇല്ലാത്ത ആര്‍ഭാടമാണ് പിണറായി വിജയന്. എന്തിന് കെ കരുണാകരന് പോലും ഇത്രയും അകടമ്പടി ഉണ്ടായിരുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിക്കുകയുണ്ടായി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഐ ഇടപെടണമെന്നും ആവശ്യമുയര്‍ന്നു.

സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ക്ക് എതിരെയും രൂക്ഷ വിമര്‍ശനമാണ് സമ്മേളനത്തിൽ ഉയര്‍ന്നത്. അതോടൊപ്പം തന്നെ കൃഷി മന്ത്രി പി.പ്രസാദിനും വകുപ്പിനും വിമര്‍ശനമുണ്ട്. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുമ്പോള്‍ നോക്കുകുത്തിയായി വകുപ്പ് മാറുന്നു. പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുന്നു. പ്രതിനിധികള്‍ വിമര്‍ശിച്ചു.

വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്ന പദ്ധതിയായിട്ട് പോലും സില്‍വര്‍ ലൈനില്‍ സിപിഐ നിലപാട് മയപ്പെടുത്തി. ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പോലും സിപിഐ നേതൃത്വവും മന്ത്രിമാരും നിലപാടെടുക്കുന്നില്ല. കെഎസ്ഇബിയേയും കെഎസ്ആര്‍ടിസിയേയും സര്‍ക്കാര്‍ തകര്‍ക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തകരുമ്പോഴും സിപിഐ നേതൃത്വത്തിന് മിണ്ടാട്ടമില്ലാത്ത സ്ഥിതിയാണെന്നും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തുകയുണ്ടായി. എംഎം മണി ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായില്ലെന്ന് പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പൊലീസില്‍ ആര്‍എസ്എസ് കടന്നുകയറ്റമുണ്ടെന്ന് ആനി രാജ പറഞ്ഞപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒറ്റപ്പെടുത്തിയെന്നും വിമര്ശനം. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് കാനത്തിന്റെ മൗനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ദേശീയ എക്സിക്യൂട്ടീവ് അംഗത്തെിനെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ പോലും നേതൃത്വം പ്രതികരിച്ചില്ലെന്നും വിമര്‍ശനം.

എംഎം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ തൊഴുത്തില്‍ കുത്ത് നയമാണ് കാനം പുറത്തെടുത്തത്. സിപിഐ നേതാക്കള്‍ ശക്തമായി പ്രതികരിച്ചപ്പോഴും കാനം രാജേന്ദ്രന്‍ കാലുവാരി. ആനി രാജയെ എം.എം. മണി വിമര്‍ശിച്ചതിന് അത് അവരോട് ചോദിക്കണം എന്നായിരുന്നു കാനം നൽകിയ മറുപടി. കാനത്തിന് പിണറായി പേടി എന്നായിരുന്നു അതിന് പരിഹാസം ഉണ്ടായത്. കെ.കെ.രമയ്ക്ക് എതിരെ എം.എം.മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കര്‍ ആണെന്ന് കാനം രാജേന്ദ്രന്‍ പറയുകയുണ്ടായി.

നിയമസഭയിലാണ് ഇത്തരമൊരു പരാമര്‍ശം നടന്നത്. അതില്‍ സ്പീക്കര്‍ക്ക് മാത്രമേ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും കാനം പറഞ്ഞു. ഇത് സിപിഐക്കുള്ളില്‍ അവമതിപ്പുണ്ടാക്കി. സ്വന്തം പാര്‍ട്ടിയിലെ വനിത നേതാവിനെതിരെ അങ്ങേയറ്റം മോശമായ പരാമര്‍ശം ഉണ്ടായിട്ടും സിപിഎമ്മി നെതിരെ ഒരക്ഷരം കാനം മിണ്ടിയില്ല. തിരുത്തല്‍ ശക്തിയെന്ന് ചുമ്മാ തള്ളുകയാണ് കാനം. പിണറായിയുടെ അടിമയെന്ന വലിയ വിമര്‍ശനം നേരത്തെ കാനത്തിനെ തിരെ വന്നിരുന്നു. പിന്നാലെയിപ്പോള്‍ സമ്മേളനത്തിലും കാനത്തെ ഇരുത്തിക്കൊണ്ട് നേതാക്കള്‍ ഇക്കാര്യം തുറന്നടിച്ചിരിക്കുന്നത്.