ലങ്കന്‍ പ്രക്ഷോഭകര്‍ ഔദ്യോഗിക വസതി കീഴടക്കി, പ്രധാനമന്ത്രിയുടെ കിടക്കയില്‍ ഗുസ്തി

 

കൊളംബോ/ കടുത്ത പ്രക്ഷോഭവുമായി ശ്രീലങ്കയില്‍ ജനം തെരുവിൽ തന്നെയാണ്. പ്രതിഷേധത്തിനിടെ ജനങ്ങള്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കൈയേറുകയും അവിടെയിരുന്ന് സെല്‍ഫി എടുത്തതും ഭക്ഷണം കഴിച്ചതുമെല്ലാം വാര്‍ത്തകാളായി വന്നു കഴിഞ്ഞു. ഇതിന് പിറകെ മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സൗകാര്യ വസതി പ്രക്ഷോഭകര്‍ തീയിടും ഉണ്ടായി.

ഇപ്പോഴിതാ അവര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും കൈയേറിയ ദൃശ്യങ്ങൾ കൂടി പുറത്ത് വന്നിരിക്കുകയാണ്. ഔദ്യോഗിക വസതിയായ ടെമ്പിള്‍ ട്രീസിലാണ് പ്രക്ഷോഭകര്‍ കൈയ്യേറിയിരിക്കുന്നത്. അവിടെ നിന്നുള്ള ഒരു ശ്രദ്ധേയ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഡബ്ല്യുഡബ്ല്യുഇ ശൈലിയില്‍ പ്രധാനമന്ത്രിയുടെ കിടക്കയില്‍ പ്രതിഷേധക്കാര്‍ ഗുസ്തി പിടിക്കുന്നതാണ് ഈ വീഡിയോ.

ഡബ്ല്യുഡബ്ല്യുഇ താരങ്ങളെ അനുകരിച്ച് ഒരാള്‍ എതിരാളിയെ കീഴടക്കുന്നതും കൈകളുയര്‍ത്തി വിജയം ആഘോഷിക്കുന്നതും ഒക്കെ വിഡിയോയിൽ ഉണ്ട്. പ്രതിഷേധക്കാര്‍ വസതിയുടെ ഗെയ്റ്റില്‍ കയറുകയും പ്രകടനം നടത്തുകയും ബാനറുകള്‍ തൂക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. പിന്നാലെയാണ് രസകരമായ മറ്റൊരു വീഡിയോ പുറത്തു വന്നിരിക്കുന്നത്.

അതേസമയം, ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറിയ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ അദ്ദേഹത്തി ന്റെ മാളികയിൽ നിന്ന് ദശലക്ഷക്കണക്കിന് രൂപ കണ്ടെടുത്തതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ടെടുത്ത കറൻസി നോട്ടുകൾ പ്രതിഷേധ ക്കാർ എണ്ണിത്തിട്ടപ്പെടുത്തുന്ന വീഡിയോയും പ്രചരിച്ചു.

കണ്ടെടുത്ത നോട്ടുകൾ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പ്രതിഷേധക്കാർ തുടർന്ന് അറിയിക്കുകയായിരുന്നു. മോശമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പട്ടിണിയിലായ ജനത രാജപക്‌സെ രാജിവയ്ക്കണമെ ന്നാവശ്യപ്പെട്ടാണ് കൊളംബോയിലെ അതീവ സുരക്ഷയുള്ള ഫോർട്ട് ഏരിയയിലുള്ള ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മറ്റൊരു സംഘം പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയിൽ കയറി തീയിടുകയും ഉണ്ടായി.