സമ്മതിച്ചുള്ള ലൈംഗീകതക്ക് ശേഷം ബലാൽസംഗ പരാതി നൽകി പുരുഷന്മാരെ പറ്റിക്കാനിനി പറ്റില്ല

 

കൊച്ചി/ ലൈംഗീകതയുടെ പേരിൽ വ്യാജ പീഡന പരാതികൾ നൽകി സ്ത്രീകൾക്ക് ഇനി പുരുഷന്മാരെ കേസുകളിൽ കുരുക്കാനും കുടുക്കാനുമൊക്കില്ല. ശാരീരിക ബന്ധത്തിനു ശേഷം പാർടണർമാരിൽ ഒരാൾ വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻ മാറിയാൽ അത്തരത്തിലുള്ള എല്ലാ കേസുകളും ബലാൽസംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇതോടെ വിവാഹ വാഗ്ദാനം നല്കി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം പിന്നീട് ബലാൽസംഗം ആക്കി കേസ് നൽകുന്ന സ്ത്രീകൾക്ക് കോടതി വിധി വമ്പൻ തിരിച്ചടിയായി.

യുവ അഭിഭാഷകയെ ബലാൽസംഗം ചെയ്തു എന്ന കേസിൽ അറസ്റ്റിലായ കേന്ദ്ര സർക്കാരിന്റെ ഹൈക്കോടതിയിലെ  സ്റ്റാൻഡിംഗ് കൗൺസലിൽ അഡ്വക്കേറ്റ് നവനീത് എൻ നാഥിന്റെ ജാമ്യ അപേക്ഷയിലാണ്‌ ജസ്റ്റീസ് ബച്ചു കുര്യന്റെ നിർണ്ണയകമായ ഉത്തരവ്. 4 വർഷമായി അഡ്വക്കേറ്റ് നവനീത് എൻ നാഥും വനിതാ അഭിഭാഷകയും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാതെ പരസ്പര സമ്മത പ്രകാരമായിരുന്നു ലൈംഗീക വേഴ്ച്ച നടത്തി വന്നിരുന്നത്. തുടർന്ന് അഡ്വക്കേറ്റ് നവനീത് എൻ നാഥ് മറ്റൊരു യുവതിയേ വിവാഹം ചെയ്യാൻ നീക്കം നടത്തുമ്പോൾ അഭിഭാഷക കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ യുവതി നല്കിയ മൊഴിയിലാണ്‌ ബലാൽസംഗം ചെയ്തിരുന്നതായി പരാതി ഉണ്ടാവുന്നത്. ഈ കേസിൽ ഹൈക്കോടതി ഇപ്പോൾ അഡ്വക്കേറ്റ് നവനീത് എൻ നാഥിനു ജാമ്യം നൽകിയിരിക്കുകയാണ്.

എറണാകുളം സെൻട്രൽ പോലീസ് ഐപിസി സെക്ഷൻ 376 പ്രകാരം ആണ് നവനീതിനെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ വിവാഹം നടത്താൻ പരസ്പരം സമ്മതിച്ച് ലൈംഗീക ബന്ധത്തിൽ പ്രായ പൂർത്തിയാവർ ഇടപെടുകയും പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻ മാറുകയും ചെയ്താൽ അവർ മുൻ കാലത്ത് നടത്തിയ ലൈംഗീക ബന്ധം ബലാൽസംഗത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ജസ്റ്റീസ് ബച്ചു കുര്യന്റെ നിലപാട്.

പിന്നീട് വിവാഹം കഴിക്കാൻ വിസമ്മതിക്കുന്ന ധാരണയിൽ പ്രായപൂർത്തിയാവർ തമ്മിൽ ലൈഗീക ബന്ധം നടത്തുകയും പിൻ കാലത്ത് വിവാഹം കഴിക്കാം എന്ന ധാരണ പാലിക്കാതെ വരികയും ചെയ്താൽ ബലാത്സംഗ കുറ്റമായി കണക്കാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രായപൂർത്തിയായ രണ്ട് പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം വഞ്ചനാപരമായ പ്രവൃത്തിയിലൂടെയോ തെറ്റായി ചിത്രീകരിച്ചോ ലൈംഗികതയ്ക്കുള്ള സമ്മതം നേടി എങ്കിൽ മാത്രമേ ബലാൽസംഗം ആകുകയുള്ളു. എങ്കിലേ ഐപിസി സെക്ഷൻ 376-ന്റെ പരിധിയിൽ വരുന്ന ബലാത്സംഗത്തിന് തുല്യമാവുകയുള്ളു. ചതിച്ചോ വഞ്ചന നടത്തിയോ ഭീഷണിയോ ബല പ്രയോഗം നടത്തിയോ ലൈംഗികതയ്ക്കുള്ള സമ്മതം നേടിയില്ലെങ്കിൽ ഐപിസി സെക്ഷൻ 376-ന്റെ പരിധിയിൽ വരുന്ന ബലാത്സംഗത്തിന് തുല്യമാകില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിരീക്ഷിക്കുകയായിരുന്നു.

ഇഷ്ടപ്പെടുന്ന രണ്ട് പങ്കാളികൾ തമ്മിലുള്ള ലൈംഗിക ബന്ധം വിവാഹത്തിൽ കലാശിച്ചില്ലെങ്കിലും, ലൈംഗികതയ്ക്കുള്ള സമ്മതം ഉണ്ടെങ്കിൽ ബലാൽസംഗം ആയി കണക്കാക്കാൻ ആകില്ലെന്നും ജസ്റ്റീസ് വിധി ന്യായത്തിൽ പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധം അവളുടെ ഇഷ്ടത്തിന് വിരുദ്ധമായോ അവളുടെ സമ്മതമില്ലാതെയോ അല്ലെങ്കിൽ സമ്മതം നൽകുമ്പോഴോ മാത്രമേ ബലാത്സംഗത്തിന് തുല്യമാകൂ. ലൈംഗീക ബന്ധം നടത്തുന്ന സമയത്ത് പരസ്പരം നേടുന്ന സമ്മതം വിശ്വാസ വഞ്ചന നടത്തിയോ ബലം പ്രയോഗത്തിലൂ ടെയോ ആണേൽ ബലാൽസംഗം ആയി കണക്കാക്കാം.

ഇത്തരത്തിൽ പരസ്പര ധാരണ ഉണ്ടാകുമ്പോൾ ആയത് പിന്നീട് പാലിക്കാൻ ഉദ്ദേശിക്കാത്തതോ എന്ന മുൻ ധാരണ പുരുഷന്‌ ഉണ്ടെങ്കിലും ബലാൽസംഗം ആയി കണക്കാക്കാം. വിവാഹ വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ശാരീരിക ബന്ധത്തെ ബലാത്സംഗമാക്കി മാറ്റുന്നതിനും കോടതി നിരീക്ഷണം നടത്തി. അത് ഇങ്ങിനെ…ലൈംഗിക പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള സ്ത്രീയുടെ തീരുമാനം പരസ്പര സൗഹൃദത്തിന്റെയും ലൈംഗീക ആവശ്യകതയുടേയും അടിസ്ഥാനത്തിൽ അല്ലെന്നും ഭാവിയിലെ വിവാഹ ബന്ധം മാത്രം അടിസ്ഥാനപെടുത്തി ഉള്ളതായിരിക്കണം എന്നും തെളിയിക്കേണ്ടിയിരിക്കുന്നു.

വിവാഹ വാഗ്ദാനം നല്കി ബലാൽസംഗം ചെയ്തു എന്ന് പറയണം എങ്കിൽ ശാരീരിക ബന്ധവും വിവാഹ വാഗ്ദാനവും തമ്മിൽ നേരിട്ടുള്ള ബന്ധം ഉണ്ടായിരിക്കണമെന്ന് കോടതി സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 313 വകുപ്പുകൾ പ്രകാരം കഴിഞ്ഞ മാസമാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ ഹൈക്കോടതിയിലെ  സ്റ്റാൻഡിംഗ് കൗൺസലിൽ അഡ്വക്കേറ്റ് നവനീത് എൻ നാഥ് സ്വന്തം സഹ പ്രവർത്തകയേ ആയിരുന്നു ബലാൽസംഗം നടത്തി എന്ന പരാതി ഉണ്ടായത്. കഴിഞ്ഞ നാല് വർഷമായി തങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പരാതിക്കാരി സമ്മതിക്കുന്നുണ്ട്.

നവനീതിനു മറ്റൊരു വിവാഹ് ആലോചന ഉണ്ട് എന്നറിഞ്ഞപ്പോൾ പരാതിക്കാരി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറയുന്നു. പ്രതി ഇരയേ രണ്ട് ഗർഭഛിദ്രങ്ങൾക്ക് വിധേയയാക്കാൻ നിർബന്ധിച്ചു എന്നും അന്വേഷണത്തിനിടെ വെളിപ്പെട്ടതായും പ്രോസിക്യൂഷൻ ആരോപിക്കുകയുണ്ടായി. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം വിശദീകരിച്ച് പോലീസിന് മൊഴി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും പിന്നീട് മറ്റൊരാളേ വിവാഹം കഴിക്കുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയുള്ള ബലാൽസംഗ പരാതികൾ വർദ്ധിക്കുകയാണ്‌ എന്നും കോടതി നിരീക്ഷിച്ചു. വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനത്തിൽ പങ്കാളികളിലൊരാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതനായി എന്ന് ഇത് എല്ലായ്പ്പോഴും അർത്ഥമാക്കുന്നില്ല എന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.